Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപെണ്‍കുട്ടിയുടെ ജനനം;...

പെണ്‍കുട്ടിയുടെ ജനനം; വീണ്ടും കൊലപാതകം

text_fields
bookmark_border
പെണ്‍കുട്ടിയുടെ ജനനം; വീണ്ടും കൊലപാതകം
cancel

അമൃത് സ൪: പാവന സംസ്കാരങ്ങളുടെ മഹത്തായ കഥകൾ വാഴ്ത്തിപ്പാടുന്ന ഇന്ത്യാ മഹാരാജ്യമെ വീണ്ടും നാണിക്കുക. സ്ത്രീ പരിപാവനമാണെന്ന് വിളിച്ചോതുന്ന നാട്ടിൽ പെൺകുഞ്ഞിന്റെ പേരിൽ വീണ്ടും കൊലപാതകം. മൂന്നാമതും പെൺകുഞ്ഞിന് ജന്മം നൽകിയതിന്റെ പേരിലാണ് യുവതിയെ ഭ൪ത്താവ് നിഷ്ഠൂരമായി കൊലചെയ്തിരിക്കുന്നത്.

അമൃത് സറിലാണ് സംഭവം. ആൺകുഞ്ഞ് വേണമെന്ന അതിയായ ആഗ്രഹമാണത്രെ 35 കാരിയായ തന്റെ ഭാര്യ പരം ജിത്ത്കൗറിനെ കൊലചെയ്യുന്നിടം വരെ നിഷാൻ സിങ്ങിനെ എത്തിച്ചത്. ഇവ൪ക്കിടയിലുണ്ടായ പ്രശനം രമ്യതയിലാക്കാനും നിഷാനെ കാര്യങ്ങൾ മനസ്സിലാക്കിക്കാനും ബന്ധപ്പെട്ടവ൪ ഏറെ ശ്രമിച്ചിരുന്നു. എന്നാൽ ഇതൊന്നും ഫലം ചെയ്തില്ല.

നിഷാൻ സിങ്ങിനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഇത്തരത്തിലുള്ള ആയിരക്കണക്കിന് സംഭവങ്ങളാണ് ഇന്ത്യയിൽ നടക്കുന്നത്. ഈയിടെ പിതാവിന്റെ ക്രൂര മ൪ദ്ദനത്തിനിടയായി മൂന്ന് മാസം പ്രായമുള്ള അഫ്രീൻ മരണപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story