വിഴിഞ്ഞം: വേനലവധിയായതോടെ കോവളംതീരത്ത് നാടൻ സഞ്ചാരികളുടെ തിരക്ക് തുടങ്ങി. കുട്ടികളുമൊത്ത് കുടുംബമായെത്തുന്നവരാണ് അധികവും. ഉച്ചകഴിയുന്നതോടെയാണ് തിരക്കേറുന്നത്. കടലിൽ കുളിയും സൂര്യാസ്തമയം കാണുകയുമാണ് സഞ്ചാരികളുടെ ലക്ഷ്യം. കടലിൽ ഇറങ്ങുന്ന സഞ്ചാരികളെ നിയന്ത്രിക്കാൻ ലൈഫ്ഗാ൪ഡുകളും ഏറെ പണിപ്പെടുന്നുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂ൪, പാലക്കാട് ജില്ലകളിലെ സഞ്ചാരികളാണ് അധികവും. ടൂറിസ്റ്റ് ബസുകളിലാണ് സഞ്ചാരികളെത്തുന്നത്. ചെറിയതോതിൽ ഉത്തരേന്ത്യൻ സഞ്ചാരികളുടെയും ക൪ണാടക, തമിഴ്നാട് സഞ്ചാരികളുടെയും ഒഴുക്കുണ്ട്. എന്നാൽ വിദേശ സഞ്ചാരികളുടെ എണ്ണം കുറവാണ്.
രണ്ടുമാസത്തെ വേനലവധിയാണ് ചെറുകിട കച്ചവടക്കാരുടെ പ്രധാന വരുമാനസ്രോതസ്സ്. കോവളം ബീച്ച് (ഗ്രോവ് ബീച്ച്), ഹൗവ്വാബീച്ച്, ലൈറ്റ്ഹൗസ് ബീച്ച്, സമുദ്രാബീച്ച് എന്നിവിടങ്ങളിലാണ് സഞ്ചാരികളെത്തുന്നത്. ശുദ്ധജല പൈപ്പുകളുടെ അഭാവവും അടിസ്ഥാനാവശ്യങ്ങൾക്കുള്ള സൗകര്യക്കുറവും സഞ്ചാരികളെ വലയ്ക്കുന്നുണ്ട്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2012 12:26 PM GMT Updated On
date_range 2012-04-17T17:56:01+05:30വേനലവധി: കോവളത്ത് തിരക്കേറി
text_fieldsNext Story