ചാലക്കുടി: പോളിയോ തുള്ളിമരുന്ന് വിതരണം തടസ്സപ്പെടുത്തിയെന്ന സംഭവത്തിൽ ആരോഗ്യ വകുപ്പ് തെളിവെടുപ്പ് നടത്തി. അസി. ജില്ലാ മെഡിക്കൽ ഓഫിസറാണ് ചാലക്കുടിയിൽ തെളിവെടുത്തത്.
പടിഞ്ഞാറെ ചാലക്കുടി ഭാഗത്ത് ചില പോളിയോ തുള്ളിമരുന്ന് വിതരണ കേന്ദ്രത്തിൽ നാമമാത്ര കുട്ടികളെയാണ് തുള്ളിമരുന്നിനായി കൊണ്ടുവന്നത്.
മരുന്നുവിതരണത്തിനെതിരായി പള്ളി കേന്ദ്രീകരിച്ച് പ്രചാരണം നടത്തിയതിനാലാണ് കുട്ടികൾ കുറയാൻ കാരണമെന്നും പ്രചാരണമുണ്ടായി. സംഭവം സംബന്ധിച്ച് ചില സന്നദ്ധ സംഘടനകൾ ജില്ലാ ആരോഗ്യ വകുപ്പ് അധികൃതരെ അറിയിച്ചതിനെ തുട൪ന്നായിരുന്നു അന്വേഷണം.
സ൪ക്കാ൪ ആശുപത്രിയിലെത്തിയ ആരോഗ്യ വകുപ്പ് അധികൃത൪ വിശദമായ അന്വേഷണം നടത്തി. റിപ്പോ൪ട്ട് ജില്ലാ കലക്ട൪ക്ക് നൽകുമെന്ന് എ.ഡി.എം.ഒ അറിയിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. മൊയ്തീൻഷാ, റോട്ടറി ക്ളബ് ഭാരവാഹികളായ എം.കെ. ഉബൈദുല്ല, കെ. രാമൻ എന്നിവ൪ സംബന്ധിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2012 11:24 AM GMT Updated On
date_range 2012-04-17T16:54:29+05:30പോളിയോ തുള്ളിമരുന്ന് വിതരണം തടസ്സപ്പെടുത്തല്‍: ആരോഗ്യവകുപ്പ് തെളിവെടുത്തു
text_fieldsNext Story