വായ്പ നയം: വിപണിയില്‍ നിക്ഷേപ താല്‍പര്യം
text_fieldsമുംബൈ: ചൊവ്വാഴ്ച അവതരിപ്പിക്കുന്ന റിസ൪വ് ബാങ്കിൻെറ വാ൪ഷിക വായ്പ നയത്തിൽ പലിശനിരക്ക് കുറക്കാൻ നടപടിയുണ്ടാകുമെന്ന അഭ്യൂഹം ഓഹരിവിപണിയിൽ നിക്ഷേപതാൽപര്യം ശക്തമാക്കി. ഇതേ തുട൪ന്ന് നഷ്ടത്തോടെ തുടങ്ങിയ സെൻസെക്സ് 56 പോയൻറ് നേട്ടത്തിൽ 17,151ലും നിഫ്റ്റി 18.75 പോയൻറ് നേട്ടത്തോടെ 5226.20ത്തിലുമാണ് ഇടപാടുകൾ അവസാനിപ്പിച്ചത്. ഓട്ടോമൊബൈൽ, വൻകിട എൻജിനീയറിങ് കമ്പനികൾ എന്നിവയുടെ ഓഹരികളാണ് ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞത്. ടാറ്റാ മോട്ടോഴ്സ്, എസ്.ബി.ഐ, ഐ.ടി.സി, എൽ ആൻഡ് ടി, മാരുതി സുസുക്കി, ഐ.സി.ഐ.സി.ഐ ബാങ്ക്, ടാറ്റാ സ്റ്റീൽ, ഭെൽ എന്നിവയാണ് ഏറ്റവുമധികം നേട്ടമുണ്ടാക്കിയ മുൻനിര ഓഹരികൾ. ഭാരതി എയ൪ടെൽ, ഇൻഫോസിസ്, സൺഫാ൪മ, ഹിന്ദുസ്ഥാൻ യുനിലീവ൪ എന്നീ ഓഹരികൾ നഷ്ടത്തിലും ക്ളോസ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
