Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightശക്തമായ മണല്‍ക്കാറ്റ്...

ശക്തമായ മണല്‍ക്കാറ്റ് റിയാദ് നഗരത്തെ വിഴുങ്ങി; കൂടെ ആലിപ്പഴ വര്‍ഷവും മഴയും

text_fields
bookmark_border
ശക്തമായ മണല്‍ക്കാറ്റ് റിയാദ് നഗരത്തെ വിഴുങ്ങി; കൂടെ ആലിപ്പഴ വര്‍ഷവും മഴയും
cancel

റിയാദ്: ആകാശം മുട്ടെയുയ൪ന്ന സുനാമി തിരമാലകൾ പോലെയായിരുന്നു അത്. ഉച്ചവരെ തെളിഞ്ഞുനിന്ന ആകാശത്ത് പെട്ടെന്നാണ് കാവിയുടെ നിറപ്പക൪ച്ചയുണ്ടായത്. റിയാദ് നഗരത്തിൻെറ വടക്കുഭാഗത്തുനിന്നാണ് ആകാശം മുട്ടി മണൽക്കാറ്റ് വന്നത്. പിന്നീട് കിഴക്കുഭാഗത്തേക്ക് നീങ്ങി. അപ്പോഴേക്കും നഗരത്തെ ഭാഗികമായി പൊടി പടലങ്ങൾ വിഴുങ്ങിക്കഴിഞ്ഞിരുന്നു. കൂടെ ശക്തമായ മഴയും ആലിപ്പഴ വ൪ഷവുമുണ്ടായി.
നഗരത്തിൻെറ പല ഭാഗങ്ങളിലും മിനുറ്റുകൾ മാത്രമേ നീണ്ടുനിന്നുള്ളൂവെങ്കിലും തുള്ളിക്കൊരു കുടമെന്ന പോലെ മഴ പെയ്തു. വാണിജ്യ കേന്ദ്രമായ ബത്ഹയിലും ഇന്നലെ വൈകീട്ട് നാലോടെ മഴയുണ്ടായി. അവധി ദിവസമായതിനാൽ പതിവുപോലെ ബത്ഹയിൽ ആൾത്തിരക്ക് വ൪ധിക്കുന്ന വൈകീട്ട് മഴയുണ്ടായത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കി. മഴ നനയാതിരിക്കാൻ ആളുകൾ കടത്തിണ്ണകളിൽ അഭയം പ്രാപിച്ചെങ്കിലും വലിയൊരു പങ്ക് ജനക്കൂട്ടം നിരത്തിൽനിന്ന് മഴയെ നേരിടേണ്ടിവന്നു. കടത്തിണ്ണകളിൽ ജനങ്ങൾ തിങ്ങിനിറഞ്ഞത് കച്ചവടക്കാരെയും ബാധിച്ചു. ഒപ്പം കൊടും തണുപ്പുകൂടി ബാധിച്ചതോടെ ജനങ്ങൾ ബത്ഹ വിട്ട് സ്വന്തം തട്ടകങ്ങളിലേക്ക് പോകാൻ ധൃതികൂട്ടി. പതിവിന് വിപരീതമായി രാത്രിയേറെ വൈകും മുമ്പ് ബത്ഹയിൽ ആളൊഴിഞ്ഞു. പൊടിക്കാറ്റും മഴയും കഴിഞ്ഞതോടെ മധ്യ പ്രവിവശ്യയാകെ കൊടും ശൈത്യം അനുഭവപ്പെടാൻ തുടങ്ങി.
കെ.എം.സി.സി ഫുട്ബാൾ ടൂ൪ണമെൻറിൻെറ ലീഗ് മൽസരങ്ങൾ അവസാനിക്കുന്ന ഇന്നലെ കളി നടക്കുന്ന അതീഖ ബിൻ ദായൽ സ്റ്റേഡിയത്തിലും പൊടിക്കാറ്റും മഴയുമുണ്ടായതോടെ കളി നിറുത്തിവെക്കേണ്ടിവരുമോ എന്ന ആശങ്കയിലായി പ്രവ൪ത്തക൪. ആദ്യ മൽസരം കഴിഞ്ഞ് ഏറെ സമയത്തിന് ശേഷമാണ് അടുത്ത മൽസരം തുടങ്ങാനായത്. കടുത്ത തണുപ്പാണ് അവിടെയും അനുഭവപ്പെട്ടത്. നരഗത്തിലാകെ തണുത്ത കാറ്റ് വീശുന്നുണ്ട്. നരഗത്തിൻെറ പടിഞ്ഞാറ് ഭാഗത്തുള്ള മുസാഹ്മിയ പട്ടണത്തിലും തെക്ക് ഭാഗത്തെ അൽ ഖ൪ജിലും പരിസര പ്രദേശങ്ങളിലും ശക്തമായ മഴയുണ്ടായി. റിയാദിൽ അന്തരീക്ഷോഷ്മാവ് രാത്രിയോടെ 15 ഡിഗ്രിക്ക് താഴേക്കിറങ്ങി. അന്തരീക്ഷത്തിലെ ഈ൪പ്പം 53 ശതമാനമാകുകയും ചെയ്തു. മണിക്കൂറിൽ 43 കിലോമീറ്റ൪ വേഗതയിലാണ് വടക്ക് കിഴക്ക് ദിശയിൽ കാറ്റുവീശിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story