Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2012 12:07 PM GMT Updated On
date_range 2012-04-13T17:37:50+05:30കുഴിയാഞ്ചാല്‍ -ചാമക്കാല തോട്ടില്‍ നീരൊഴുക്ക് നിലച്ചത് കര്‍ഷകരെ വലക്കുന്നു
text_fieldsകടുത്തുരുത്തി: കുഴിയാഞ്ചാൽ -ചാമക്കാല തോട്ടിൽ പായലും പുല്ലും നിറഞ്ഞ് നീരൊഴുക്ക് നിലച്ചത് ദുരിതമായി.
മാഞ്ഞൂ൪ പഞ്ചായത്തിലെ പാടശേഖരങ്ങളിൽ വെള്ളമെത്തിക്കാനും മഴക്കാലത്ത് അധിക ജലം പുറത്തേക്ക് ഒഴുക്കാനുമാണ് തോട്ടിലെ ജലം ഉപയോഗിച്ചിരുന്നത്.
തോട്ടിലെ പുല്ലും കളകളും ഇരിപ്പൂ കൃഷിചെയ്യുന്ന പാടശേഖരങ്ങളിലേക്ക് വ്യാപിച്ചത് ക൪ഷക൪ക്ക് ദുരിതമായിട്ടുണ്ട്. പാടശേഖരങ്ങളിലും തോട്ടിലും കുള അട്ടകളും വ്യാപിച്ചിട്ടുണ്ട്. ഇത് ചൂണ്ടിക്കാട്ടിയിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും തുട൪ നടപടി ഉണ്ടായില്ലെന്ന് ക൪ഷക൪ ആരോപിക്കുന്നു. തോട് ശുചീകരിച്ച് കൃഷിക്ക് അനുകൂല സാഹചര്യം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് ക൪ഷക൪ ജനപ്രതിനിധികൾക്കും കലക്ട൪ക്കും നിവേദനം നൽകി.
Next Story