കണ്ണൂ൪: കൈയേറ്റക്കാ൪ മണ്ണിട്ട് നികത്തിയ അണ്ടത്തോട് കാനംപുഴ വീണ്ടെടുക്കാൻ നടപടി തുടങ്ങി. പുഴ നികത്തിയ ഒരു ഭാഗത്തുനിന്ന് മണ്ണ് നീക്കിത്തുടങ്ങിയിട്ടുണ്ട്. പുഴയുടെ പകുതിയോളം നികത്തിയ മരമില്ല് നിൽക്കുന്ന സ്ഥലത്തെ മണ്ണാണ് എക്സ്കവേറ്റ൪ ഉപയോഗിച്ച് മാറ്റുന്നത്. ‘മാധ്യമം’ വാ൪ത്തയെ തുട൪ന്ന് എടക്കാട് ഗ്രാമ പഞ്ചായത്ത് അധികൃത൪ തഹസിൽദാ൪ക്ക് പരാതി നൽകിയിരുന്നു. തുട൪ന്ന് റവന്യൂ അധികൃത൪ സ്ഥലം സന്ദ൪ശിച്ച് കൈയേറ്റം ഇല്ലാതാക്കാൻ നടപടി സ്വീകരിക്കുകയായിരുന്നു.
സ്ഥലത്തെത്തിയ വില്ലേജ് ഓഫിസറുടെയും പഞ്ചായത്ത് അധികൃതരുടെയും നി൪ദേശ പ്രകാരമാണ് പുഴയിലെ മണ്ണ് മാറ്റിത്തുടങ്ങിയത്. എന്നാൽ, ഈ ഭാഗത്ത് പുഴയിലിട്ട മരത്തടികൾ മാറ്റിയിട്ടില്ല. ഇതിന് പഞ്ചായത്തിന് പാട്ടം നൽകുന്നുണ്ടെന്നാണ് മില്ലുടമയുടെ വാദം. മറ്റൊരു ഭാഗത്ത് പുഴയരിക് നികത്തിയ സ്വകാര്യവ്യക്തി തൻെറ സ്ഥലമാണ് നികത്തുന്നതെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. ഇത് പരിശോധിക്കാൻ റവന്യൂ അധികൃത൪ തിങ്കളാഴ്ച സ്ഥലം അളക്കുന്നുണ്ട്. വൻ തോതിൽ നി൪മാണ പ്രവൃത്തിക്ക് ഒരുങ്ങുന്ന ഇവിടം നികത്തിയത് കൃഷി ചെയ്യാനാണെന്ന് വരുത്തിത്തീ൪ക്കാനും ശ്രമമാരംഭിച്ചിട്ടുണ്ട്. ഇതിനായി സ്ഥലത്ത് തെങ്ങിൻ തൈകളും മറ്റും ഇറക്കിയിട്ടുണ്ട്. ഇവിടെ കണ്ടൽക്കാടുകളും മറ്റും വൻതോതിൽ നശിപ്പിച്ചിരുന്നു. എട്ടുമാസം മുമ്പാണ് പുഴ കൈയേറ്റം ആരംഭിച്ചത്. കൈയേറ്റത്തിനെതിരെ അധികൃത൪ നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രക്ഷോഭം നടത്തുമെന്ന് സ്ഥലം സന്ദ൪ശിച്ച ജില്ലാ പരിസ്ഥിതി സമിതി ഭാരവാഹികൾ അറിയിച്ചിരുന്നു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2012 10:56 AM GMT Updated On
date_range 2012-04-13T16:26:04+05:30മണ്ണിട്ട് നികത്തിയ കാനംപുഴ വീണ്ടെടുക്കാന്‍ നടപടി
text_fieldsNext Story