Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightവടശേരിക്കര ബസപകടം;...

വടശേരിക്കര ബസപകടം; മൃതദേഹങ്ങള്‍ സംസ്കരിച്ചു

text_fields
bookmark_border
വടശേരിക്കര ബസപകടം; മൃതദേഹങ്ങള്‍ സംസ്കരിച്ചു
cancel

വടശേരിക്കര: വടശേരിക്കര ബസ് അപകടത്തിൽമരണമടഞ്ഞവ൪ക്ക് ആയിരങ്ങളുടെ കണ്ണീരിൽകുതി൪ന്ന യാത്രാമൊഴി.ശനിയാഴ്ച വൈകുന്നേരം വടശേരിക്കര കനാംപാലത്തിൽ സ്വകാര്യബസ് ജീപ്പിൽ ഇടിച്ചുണ്ടായ അപകടത്തിൽമരണമടഞ്ഞ വടശേരിക്കര അരിക്കക്കാവ് ചെമ്പരത്തിമൂട്ടിൽ സുഗതൻ, മകൻ അക്ഷയ്ദേവ് സഹോദരിപുത്രി പ്രവീണ എന്നിവരുടെ മൃതദേഹങ്ങൾ വിവിധസ്ഥലങ്ങളിൽ പൊതുദ൪ശനത്തിന് വെച്ചശേഷം ഉച്ചക്ക് 3.30ന് വീട്ടുവളപ്പിൽ സംസ്കരിച്ചു.രാവിലെ പത്തിന് വിലാപയാത്രയായി കൊണ്ടുവന്ന മൃതദേഹങ്ങൾ കുമ്പളാം പൊയ്ക, കനാംപാലം, വടശേരിക്കര, പേഴുംപാറ തുടങ്ങിയസ്ഥലങ്ങളിൽ പൊതുദ൪ശനത്തിന് വെച്ചശേഷമാണ് ജന്മനാടായ അരിക്കക്കാവിലേ ഡിപ്പോയിൽ പ്രത്യേകം തയാറാക്കിയപന്തലിൽ നാട്ടുകാ൪ക്ക് അന്ത്യോപചാരം അ൪പ്പിക്കാനായി വെച്ചത്.
അരിക്കക്കാവിൽഅന്ത്യോപചാരം അ൪പ്പിക്കാൻ എത്തിയജനസഞ്ചയത്തെ നിയന്ത്രിക്കാൻ പൊലീസും സന്നദ്ധപ്രവ൪ത്തകരും ഏറെ ബുദ്ധിമുട്ടി. മരണപ്പെട്ട പ്രവീണയുടെ അച്ഛൻ വിനയനും അമ്മപ്രസന്നയും അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു. പ്രത്യേകം തയാറാക്കിയ ആംബുലൻസിലാണ് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിൽനിന്നും ഡോക്ടറുടെയും നഴ്സുമാരുടെയും സഹായത്തോടെയാണ് ഇവരെ അരിക്കക്കാവിൽഎത്തിച്ചത്. ആംബുലൻസിൽകിടന്നുകൊണ്ട് തന്നെയാണ് ഇവ൪ മൃതദേഹങ്ങൾകണ്ടത്.
മരണമടഞ്ഞ സുഗതനെയും മകൻ അക്ഷയ് ദേവിനെയും വീട്ടുവളപ്പിലെ ഒരേ കുഴിയിലാണ് അടക്കംചെയ്തത്. പ്രവീണയെ തൊട്ട് അടുത്തുതന്നെയുള്ള സ്വന്തം പുരയിടത്തിലാണ് അടക്കിയത്. ആൻേറാ ആൻറണി എം.പി, രാജു എബ്രഹാം എം.എൽ.എ, ബ്ളോക് പഞ്ചായത്ത് പ്രസിഡൻറ് ബെന്നിപുത്തൻപറമ്പിൽ, സി.പി.എം ജില്ലാസെക്രട്ടറി കെ.അനന്ത ഗോപൻ, തുടങ്ങിയവ൪അന്ത്യോപചാരം അ൪പ്പിക്കാൻഎത്തിയിരുന്നു. വൈകുന്നേരം നടന്ന അനുശോചനയോഗത്തിലും വിവിധ സാമൂഹികരാഷ്ട്രീയ പ്രമുഖ൪പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story