ജോലിക്കിടയില്‍ കുഴഞ്ഞുവീണ മലയാളി അബോധാവസ്ഥയില്‍
text_fieldsജിദ്ദ: ജോലിക്കിടയിൽ കുഴഞ്ഞു വീണ മലയാളി ഒരു മാസമായി അബോധാവസ്ഥയിൽ. കൊണ്ടോട്ടി കരിപ്പൂ൪ ഈത്തച്ചിറ സ്വദേശി ഹംസക്കോയ (45) ആണ് മഹ്ജ൪ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ കഴിയുന്നത്.
ഒരുവ൪ഷം മുമ്പാണ് ഇദ്ദേഹം ജിദ്ദയിലെത്തിയത്്. ബലദിലെ ഹോട്ടലിലായിരുന്ന ജോലി. ശംബളത്തിൽ നിന്ന് പകുതിയോളം വിസയുടെ കടത്തിലേക്കും ബാക്കി നാട്ടിൽ ചെലവിനും അയച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് അപകടത്തിലായത്. നാട്ടിൽ അഞ്ചു സെൻറ സ്ഥലത്ത് പണിപൂ൪ത്തിയാവാത്ത കൊച്ചു വീട് മാത്രമാണുള്ളത്. നാലു മക്കളിൽ മൂത്ത രണ്ടു പെൺകുട്ടികളും വിവാഹപ്രായമെത്തി നിൽക്കുന്നു.
ഹോട്ടലിലെ 18 മണിക്കൂ൪ നീണ്ട ജോലിയും സാമ്പത്തിയ പ്രയാസങ്ങളും മക്കളുടെ വിവാഹത്തെക്കുറിച്ചുള്ള ആകുല ചിന്തകളുമെല്ലാം കൂടിയായപ്പോഴാണ് മാനസിക സംഘ൪ഷം പെരുകടി കുഴഞ്ഞുവീഴുന്നത്. നീണ്ട ചികിൽസ വേണ്ടിവരുമെന്നാണ് ഡോക്ടമാ൪ പറയുന്നത്. തുട൪ ചികിൽസക്കായി നാട്ടിലേക്ക് കൊണ്ടു പോവേണ്ടിവരും. വിമാനത്തിൽ ഡോക്ടറും നഴ്സും അനുഗമിക്കേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.