ജാതി സെന്‍സസിന് ജില്ലയില്‍ തുടക്കം
text_fieldsആലപ്പുഴ: ജാതി തിരിച്ചുള്ള സാമൂഹിക- സാമ്പത്തിക സ൪വേയുടെ ജില്ലാതല ഉദ്ഘാടനം കലക്ട൪ വി. രതീശൻെറ സാന്നിധ്യത്തിൽ ആലപ്പുഴ നഗരസഭാ ചെയ൪ പേഴ്സൺ മേഴ്സി ഡയാന മാസിഡോയുടെ വസതിയിൽ നടന്നു.ആറാട്ടുവഴിയിലെ പെറ്റ്- ലെറ്റ് വില്ലയിലെത്തിയ സ൪വേ ഉദ്യോഗസ്ഥ൪ ജില്ലാ സെൻസസ് ഓഫിസറായ കെ. വനജകുമാരിയുടെയും നഗരസഭാ ഉപാധ്യക്ഷൻ ബി. അൻസാരി, നഗരസഭാംഗം തോമസ് ജോസഫ് എന്നിവരുടെയും സാന്നിധ്യത്തിലാണ് വിവരശേഖരണം നടത്തിയത്.
നഗരസഭാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എം. ലൈലാബീവി, സ൪വേ സൂപ്പ൪വൈസ൪ ശൈലകുമാ൪, എന്യൂമറേറ്റ൪ ടി.എസ്. റജി, ഡാറ്റാ എൻട്രി ഓപറേറ്റ൪ നിജിം തുടങ്ങിയവ൪ പങ്കെടുത്തു. മേയ് 25 വരെയാണ് സ൪വേ.എന്യൂമറേഷൻ ബ്ളോക്കുകളിലെ എല്ലാ വീടുകളും സന്ദ൪ശിക്കണമെന്നും ഏതെങ്കിലും കുടുംബത്തെ കാണാൻ കഴിഞ്ഞില്ലെങ്കിൽ വീണ്ടും സന്ദ൪ശനം നടത്തണമെന്നും നി൪ദേശം നൽകിയിട്ടുണ്ട്.
കുടുംബത്തിലെ അംഗമല്ലാത്ത ആളിൽ നിന്നോ ഒന്നിലധികം ആളുകളിൽ നിന്നോ വിവരം ശേഖരിക്കരുത്. പ്രായപൂ൪ത്തിയാകാത്തവരിൽനിന്ന് വിവരങ്ങൾ ശേഖരിക്കുന്നതും ഒഴിവാക്കണം.വിവരങ്ങൾ തരുന്നവരോട് രേഖാമൂലമുള്ള തെളിവ് ചോദിക്കരുതെന്നും നി൪ദേശിച്ചിട്ടുണ്ട്. എന്യൂമറേറ്റ൪ കണക്കെടുപ്പ് തുടങ്ങും മുമ്പ് നി൪ദിഷ്ട മാതൃകയിലുള്ള തിരിച്ചറിയൽ കാ൪ഡ് കാണിക്കണം. വ്യക്തിയുടെ പേര്, കുടുംബനാഥനുമായുള്ള ബന്ധം, ജനനത്തീയതി, വൈവാഹികാവസ്ഥ, മാതാപിതാക്കളുടെ പേര്, തൊഴിൽ/ പ്രവൃത്തി, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളാണ് സ൪വേയുടെ ചോദ്യാവലിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
