മാനന്തവാടി: നൂറുകണക്കിന് ആളുകളെ സാക്ഷിനി൪ത്തി മാനന്തവാടി എടവക പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കൊയിലേരി പാലത്തിന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി ശിലയിട്ടു.
നി൪മാണ പ്രവ൪ത്തനങ്ങളിൽ ജനങ്ങൾ ജാഗ്രത കാണിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സമയബന്ധിതമായി നി൪മാണം പൂ൪ത്തികരിക്കാൻ കാരാറുകാരനും ഉദ്യോഗസ്ഥരും താൽപര്യം കാണിക്കണം-അദ്ദേഹം പറഞ്ഞു.
പാലം നി൪മാണം ഒന്നര വ൪ഷത്തിനകം പൂ൪ത്തിയാക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. നബാ൪ഡ് കോടിക്കണക്കിന് രൂപ സംസ്ഥാനത്തിന് അനുവദിച്ചിട്ടുണ്ട്. ഈ തുക പരമാവധി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.
മന്ത്രി പി.കെ. ജയലക്ഷ്മി മുഖ്യപ്രഭാഷണം നടത്തി. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ , ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.എൽ. പൗലോസ്, ജില്ലാ കലക്ട൪ കെ. ഗോപാലകൃഷ്ണ ഭട്ട്, പൊതുമരാമത്ത് ചീഫ് എൻജിനീയ൪ ടി. ബാബുരാജ്, എക്സിക്യുട്ടിവ് എൻജിനീയ൪ തോമസ് മാത്യു എന്നിവ൪ സംസാരിച്ചു. സൂപ്രണ്ടിങ് എൻജീനീയ൪ കെ.ഡി. സുരേഷ് കുമാ൪ റിപ്പോ൪ട്ടവതരിപ്പിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 April 2012 11:11 AM GMT Updated On
date_range 2012-04-11T16:41:31+05:30കൊയിലേരി പാലത്തിന് ശിലയിട്ടു
text_fieldsNext Story