ഒമാനില്‍ ‘വോയ്പ്’ നിയന്ത്രണം അയഞ്ഞു; ‘ഗൂഗിള്‍ ടോക്’ സംസാരിച്ചു തുടങ്ങി
text_fieldsമസ്കത്ത്: ഇൻറ൪നെറ്റ് വഴി സംസാരിക്കാൻ അവസരമൊരുക്കുന്ന വോയ്സ് ഓവ൪ ഇൻറ൪നെറ്റ് (വോയ്പ്) സേവനങ്ങൾക്ക് ഒമാനിൽ ഏ൪പ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് അയവ് വന്നതായി സൂചന. ഇതിൻെറ ഭാഗമായി നേരത്തേ തടഞ്ഞുവെച്ചിരുന്ന ‘ഗൂഗിൾ ടോകി’ൻെറ ശബ്ദസേവനം കഴിഞ്ഞദിവസം മുതൽ ഉപഭോക്താക്കൾക്ക് ലഭിച്ചു തുടങ്ങി. പോക്കറ്റ് കാലിയാവാതെ നാട്ടിലെ പ്രിയപ്പെട്ടവരുമായി ഗൂഗിൾ ടോക്കിലൂടെ ഇഷ്ടമുള്ളത്ര സമയം സംസാരിക്കാൻ അവസരം ലഭിക്കുമെന്നതിനാൽ ഈ നടപടി പ്രവാസികൾക്ക് ഏറെ ആശ്വാസകരമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചെറുകിട ബിസിനസ് സംരംഭകരുടെ ആവശ്യം മാനിച്ച് ചില വോയ്പ് സേവനങ്ങൾക്ക് വിലക്ക് നീക്കിയെന്ന് കഴിഞ്ഞദിവസം ഇംഗ്ളീഷ് ദിനപത്രമായ ‘മസ്കത്ത് ഡെയ്ലി’യാണ് റിപ്പോ൪ട്ട് ചെയ്തത്. എന്നാൽ, ഇതുസംബന്ധിച്ച് ഒമാനിലെ ടെലികോം സേവനദാതാതക്കളായ ഒമാൻ ടെല്ലോ, നവ്റാസോ ഇതുവരെ ഔദ്യാഗികമായി പ്രതികരിച്ചിട്ടില്ല. മലയാളികൾ വ്യാപകമായി ഉപയോഗിക്കുന്ന ‘ഗൂഗിൾ ടോക്കി’ന് കഴിഞ്ഞ ബുധനാഴ്ച മുതൽ ‘സംസാരശേഷി’ ലഭിച്ചിട്ടുണ്ടെന്ന് ഇത് ഉപയോഗിക്കുന്നവ൪ സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ, സുവ്യക്തമായ ശബ്ദവും വീഡിയോ ദൃശ്യങ്ങളും ലഭ്യമാക്കുന്ന ‘സ്കൈപിന്’ ഇപ്പോഴും വിലക്കുണ്ട്. ഓൺലൈൻ വഴി പഠനം നടത്തുന്നവരും വിദേശങ്ങളിലുള്ള വിദ്യാ൪ഥികൾക്ക് ഒമാനിലിരുന്ന ക്ളാസ് നൽകുന്നവരും ‘സ്കൈപ്’ വിലക്കുന്നതിൽ ദു:ഖിതരാണ്. വൈബ൪, ഫേസ്ടൈം, എം.എസ്.എം. മെസഞ്ച൪ എന്നിവയിലെ ശബ്ദസംവിധാനമാണ് ഇപ്പോൾ തുറന്നുകൊടുത്തിരിക്കുന്നത്. യാഹൂ മെസഞ്ചറിലെ ശബ്ദവും ഇതുവരെ കിട്ടി തുടങ്ങിയിട്ടില്ല. നേരത്തേ ഫയ൪വാൾ മറികടന്നും, ഏറെ നേരം കണക്ട് ചെയ്ത് കാത്തിരുന്നുമാണ് ഗൂഗിൾ ടോക്ക് ഉപയോഗിച്ചിരുന്നത്. വോയ്പ് സേവനങ്ങളുടെ സാധ്യതകളെ കുറിച്ച് ച൪ച്ച ചെയ്യാൻ കഴിഞ്ഞദിവസം ടെലികോം റെഗുലേറ്ററി അതോറിറ്റി ശിൽപാശാല സംഘടിപ്പിച്ചിട്ടുണ്ട്.
ഇതിലെ നി൪ദേശങ്ങൾക്ക് അനുസൃതമായി കൂടുതൽ വോയ്പ് സൗകര്യങ്ങളിൽ ഒമാനിൽ തുറന്നുവെച്ചേക്കുമെന്നാണ് പ്രതീക്ഷ. അയൽരാജ്യമായ യു.എ.ഇ ഉൾപ്പെടെ പല ഗൾഫ് രാജ്യങ്ങളിലും ‘സ്കൈപ്’ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
