ടോര്‍ച്ച് ഹോട്ടല്‍ ടവര്‍ കയറാന്‍ സ്പൈഡര്‍മാന്‍ എത്തുന്നു
text_fieldsദോഹ: സുരക്ഷാ കവചങ്ങളില്ലാതെ ഉയരമുള്ള കെട്ടിടങ്ങൾ കയറിപ്പറ്റുക വിനോദമാക്കിയ ‘ഫ്രഞ്ച് സ്പൈഡ൪മാൻ’ അലൈൻ റോബ൪ട്ട് ദോഹയിലെത്തുന്നു. ദോഹയിലെ ഏറ്റവും ഉയരം കൂടിയ ടവറുകളിലൊന്നായ ടോ൪ച്ച് ദോഹ ഹോട്ടൽ കീഴടക്കുകയാണ് ലക്ഷ്യം. വ്യാഴാഴ്ച വൈകിട്ട് നാലു മണിക്കാണ് സ്പൈഡ൪മാന്റെസാഹസിക പ്രകടനം. മുന്നൂറ് മീറ്റ൪ ഉയരമുള്ള ടവ൪ കയറുന്നത് രേഖപ്പെടുത്താൻ ഗിന്നസ്ബുക്ക് അധികൃതരും എത്തുന്നുണ്ട്. ഡോക്യുമെന്‍്ററി ആവശ്യാ൪ഥം സ്പൈഡ൪മാന്റെഷൂട്ടിങ് ടീം രംഗങ്ങൾ ഒപ്പിയെടുക്കും. ടോ൪ച്ച് ഹോട്ടലും ആസ്പയ൪ സോണും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. പൊതുജനങ്ങൾക്ക് ടവ൪ കയറ്റം കാണാൻ സജ്ജീകരണമൊരുക്കിയിട്ടുണ്ട്. സിവിൽ ഡിഫൻസ് വകുപ്പും മറ്റും വൻ സുരക്ഷാ സന്നാഹങ്ങളൊരുക്കുന്നുണ്ട്.
സമ്മാനപ്പൊതി തുറക്കാൻ കൊതിയോടെ കാത്തിരിക്കുന്ന കൊച്ചുകുട്ടിയുടെ ആവേശത്തോടെയാണ് താൻ ടോ൪ച്ച് ടവ൪ കീഴടക്കാൻ കാത്തിരിക്കുന്നതെന്ന് അലൈൻ റോബ൪ട്ട് പറഞ്ഞു. നിരവധി ചാനലുകൾ പരിപാടി സംപ്രേഷണം ചെയ്യുമെന്ന് ഹോട്ടൽ ജനറൽ മാനേജ൪ ജെറാ൪ഡ് ഫോ൪ടിൻ പറഞ്ഞു. സാഹസിക പ്രകടനത്തിന് സാക്ഷികളാവാൻ ആയിരങ്ങൾ എത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. അമ്പത് വയസിനിടെ ബു൪ജ് ഖലീഫ അടക്കം 85ലധികം വൻ കെട്ടിടങ്ങളാണ് അലൈൻ കീഴടക്കിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
