ഇന്ത്യയുമായി സഹകരണത്തിന് തുറന്ന അവസരങ്ങള്‍: അമീര്‍
text_fieldsദോഹ: ഇന്ത്യയും ഖത്തറും തമ്മിലുള്ള സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നത് ഇരുരാജ്യങ്ങൾക്കും ഏറെ ഗുണം ചെയ്യുമെന്ന് അമീ൪ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി അഭിപ്രായപ്പെട്ടു. പരസ്പര സഹകരണത്തിന് അവസരങ്ങളും സാധ്യതകളും ഏറെയാണ്.
സഹകരണത്തിന്റെപുതിയ തലങ്ങൾ തുറന്നുകിടക്കുകയാണ്. തെറ്റിദ്ധാരണകൾ തിരുത്താനും സഹിഷ്ണുതയും സഹവ൪ത്തിത്തവും ഊട്ടിയുറപ്പിക്കാനും നാഗരികതകൾ തമ്മിലെ സംവാദം ആവശ്യമാണ്. ഭീകരത അടക്കമുള്ള വിവിധ വിഷയങ്ങളിൽ ഇരുരാജ്യങ്ങളുടെയും കാഴ്ചപ്പാടുകളിലെ സമാനത അമീ൪ ചൂണ്ടിക്കാട്ടി. ഇന്ത്യാ സന്ദ൪ശനത്തിനിടെ ന്യൂദൽഹിയിൽ രാഷ്ട്രപതി പ്രതിഭാ പാട്ടീൽ ഒരുക്കിയ അത്താഴവിരുന്നിൽ സംസാരിക്കുകയായിരുന്നു അമീ൪.
അറബ്-ഇസ്രായേൽ പ്രശ്നത്തിന് നീതിപൂ൪ണമായ പരിഹാരം കാണേണ്ടത് അടിയന്തരാവശ്യമാണ്. ഈ വിഷയത്തിലും ഖത്തറും ഇന്ത്യയും യോജിക്കുന്നു. ഇസ്രായേലിന് സുരക്ഷയും ഫലസ്തീന് അവകാശങ്ങളും ലഭിക്കുന്നതാവണം പരിഹാരം.
അറബ് ലോകം സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള പരിവ൪ത്തനം നടത്തുന്ന ഘട്ടത്തിലാണ് തൻെറ ഇന്ത്യാ സന്ദ൪ശനമെന്ന് അമീ൪ സൂചിപ്പിച്ചു. ജനങ്ങളുടെ ന്യായമായ ആവശ്യങ്ങളോടൊപ്പം നിൽക്കുകയെന്നതാണ് ഖത്തറിൻെറ ഉറച്ച നിലപാടെന്ന് അമീ൪ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
