Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഹഫറില്‍ ദുരിതത്തിലായ...

ഹഫറില്‍ ദുരിതത്തിലായ മലയാളി നഴ്സുമാരിലൊരാള്‍ നാടണഞ്ഞു

text_fields
bookmark_border
ഹഫറില്‍ ദുരിതത്തിലായ മലയാളി നഴ്സുമാരിലൊരാള്‍ നാടണഞ്ഞു
cancel

ദമ്മാം: നാലു വ൪ഷം കഴിഞ്ഞിട്ടും നാട്ടിൽ പോകാനോ ഇഖാമ പുതുക്കാനോ കഴിയാതെ ഹഫ൪ അൽ ബാത്തിനിൽ ദുരിതത്തിലായ നാലു മലയാളി നഴ്സുമാരിലൊരാൾ കഴിഞ്ഞ ദിവസം നാടണഞ്ഞു. ഇന്ത്യൻ എംബസിയുടേയും സാമൂഹിക പ്രവ൪ത്തകരുടേയും നിരന്തര ഇടപെടലുകളെ തുട൪ന്നാണ് ഇവ൪ക്ക് നാട്ടിൽ പോകാൻ വഴി തെളിഞ്ഞത്. ഹഫറിലെ ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ശക്തമായ ഇടപെടലാണ് പ്രശ്നപരിഹാരത്തിന് സ്വകാര്യ ക്ളിനിക് മാനേജ്മെൻറിനെ നി൪ബന്ധിതരാക്കിയത്. പത്തനംതിട്ട സ്വദേശിനി ഷീബയാണ് ഒടുവിൽ നാട്ടിലെത്തിയത്. സഹപ്രവ൪ത്തകരായ ബിന്ദു കായംകുളം, ആശാരാജ് പത്തനംതിട്ട എഴുമറ്റൂ൪, ആഷ്ലി കോട്ടയം മല്ലപ്പള്ളി എന്നിവ൪ തങ്ങളുടെ ഊഴവും കാത്തുകഴിയുകയാണ്.. ഇവരിൽ ആഷ്ലി രണ്ട് ദിവസത്തിനകം നാട്ടിൽ പോകുമെന്ന് സാമൂഹിക പ്രവ൪ത്തകനും നോ൪ക്ക റൂട്ട്സ് സൗദി ജനറൽ കൺസൾട്ടൻറുമായ ശിഹാബ് കൊട്ടുകാട് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
ഹഫറിലെ സ്വകാര്യ ക്ളിനിക്കിൽ രണ്ട് വ൪ഷത്തെ കരാറിലാണ് നാലുപേരും എത്തിയത്. ക്ളിനിക്കിൻെറ മുകൾ നിലയിൽ താമസ സൗകര്യം നൽകി 24 മണിക്കൂ൪ കാൾ ഓൺ ഡ്യൂട്ടി ചെയ്യേണ്ടി വന്നിരുന്നു. ശമ്പളം പലപ്പോഴായി 100 ഉം 200 റിയാൽ വീതമാണ് നൽകിയിരുന്നത്. ഇഖാമക്കുള്ള പണം ഇവരിൽ നിന്ന് ഒന്നിച്ച് ക്ളിനിക് ഉടമ ഈടാക്കിയെങ്കിലും ഇതേവരെ ഇഖാമ നൽകിയിട്ടില്ലെന്ന് നഴ്സുമാരിലൊരാളായ ബിന്ദു പറഞ്ഞു. ഇവരിൽ രണ്ടു പേരെ മാത്രമാണ് സൗദി മെഡിക്കൽ കൗൺസലിൻെറ യോഗത്യാ പരീക്ഷക്കിരുത്തിയത്. രണ്ട് വ൪ഷത്തെ കരാ൪ കാലവധി അവസാനിച്ചെങ്കിലും എക്സിറ്റോ റീ എൻട്രിയോ അടിച്ചു നൽകാൻ മാനേജ്മെൻറ് തയാറായില്ല.
രണ്ട് വ൪ഷം കഴിഞ്ഞിട്ടും ഇവ൪ നാട്ടിലെത്താത്തത് കുടുംബങ്ങളിൽ പ്രയാസം സൃഷ്ടിച്ചു. ആശാരാജ് ഒഴികെയുള്ളവരെല്ലാം വിവാഹിതരാണ്. ഇവ൪ കുട്ടികളെ വീട്ടിൽ ഏൽപ്പിച്ചാണ് പോന്നത്. കായംകുളം സ്വദേശി ബിന്ദു ഭ൪ത്താവിനെ നേരിൽ കണ്ടിട്ട് ഏഴ് കൊല്ലത്തിലേറെയായി. ബിന്ദു സൗദിയിൽ വരുന്നതിനും രണ്ടര വ൪ഷം മുമ്പാണ് ഭ൪ത്താവ് ദുബൈയിൽ പോയത്. പിന്നീട് രണ്ട് വ൪ഷം കഴിഞ്ഞ് ബിന്ദുവെത്തും എന്ന് കരുതി ആറു മാസത്തെ ലീവിൽ ഭ൪ത്താവ് നാട്ടിൽ ചെന്നെങ്കിലും ബിന്ദുവിന് നാട്ടിലെത്താൻ കഴിഞ്ഞില്ല. അവധി തീ൪ന്നിട്ടും ഭാര്യയെ കാത്തിരുന്ന ബിന്ദുവിൻെറ ഭ൪ത്താവിന് യു.എ.ഇയിലെ വിസയും നഷ്ടമായി.
കുടുംബങ്ങൾ ദുരിതത്തിലായതോടെ റിയാദ് ഇന്ത്യൻ എംബസി സാമൂഹികക്ഷേമ വിഭാഗത്തിന് നഴ്സുമാ൪ പരാതി നൽകി. ് എംബസി സൗദി ആരോഗ്യ മന്ത്രാലയത്തെ സമീപിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ ഉമ്മൻചാണ്ടിയുടെ ഓഫിസിൽ നിന്നുള്ള നി൪ദേശപ്രകാരമാണ് ശിഹാബ് കൊട്ടുകാട് പ്രശ്നത്തിൽ ഇടപെടുന്നത്. ആറ് മാസം മുമ്പ് ശിഹാബ് ഹഫ൪ ഡെപ്യൂട്ടി ഗവ൪ണറുടെ ഓഫിസിൽ നേരിട്ട് ചെന്ന് വിഷയം ശ്രദ്ധയിൽ പെടുത്തി. പിന്നീട് ് ഇന്ത്യൻ എംബസി സാമൂഹികക്ഷേമ വിഭാഗം അറ്റാഷെ ഡോ. മുഹമ്മദ് അലീമിൻെറ ഹഫ൪ സന്ദ൪ശനമാണ് പ്രശ്നത്തിന് പരിഹാരമുണ്ടാക്കിയത്. ഡോ. അലീം ഹഫറിലെ ആരോഗ്യ വകുപ്പ് ഡയറക്ടറെ നേരിൽ കണ്ട് വിഷയം അവതരിപ്പിക്കുകയായിരുന്നു. ഹഫറിലെ സാംസ്കാരിക സംഘടനയായ ‘ആസിഫി’ൻെറ ഭാരവാഹികളും സാമൂഹിക പ്രവ൪ത്തകരുമായ ബാവ മഞ്ചേശ്വരം, സിദ്ദീഖ്, അസീസ് പട്ടാമ്പി, സലീം ചെങ്കോട്ട തുടങ്ങിയവരും എംബസി ഉദ്യോഗസ്ഥൻ വസീഉല്ലയും സഹായവുമായി രംഗത്തുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story