കേന്ദ്രകമ്മിറ്റിയിലെത്തുന്ന നാലാമത്തെ മലയാളി വനിത
text_fields പാ൪ട്ടിവേദികളിലും പാ൪ലമെന്ററി വേദികളിലും അധ്യാപികയുടെ നയചാതുരിയോടെ വിഷയങ്ങൾ അവതരിപ്പിക്കുന്ന കെ.കെ. ശൈലജ ടീച്ച൪ക്ക് ഇനി പുതിയ നിയോഗം. സി.പി.എം 20 ാം പാ൪ട്ടി കോൺഗ്രസിൽ തെരഞ്ഞെടുത്ത കേന്ദ്ര കമ്മിറ്റിയിലെ പുതുമുഖങ്ങളിൽ കേരളത്തിൽനിന്നുള്ള ഏക പ്രതിനിധി ഇവരായിരുന്നു.
കേരളത്തിൽനിന്ന് കേന്ദ്ര കമ്മിറ്റിയിലെത്തുന്ന നാലാമത്തെ വനിതയാണ് ശൈലജ ടീച്ച൪. സുശീലാ ഗോപാലൻ, എം.സി. ജോസഫൈൻ, പി.കെ. ശ്രീമതി ടീച്ച൪ എന്നിവരാണ് ഇതിനുമുൻപ് കേന്ദ്ര കമ്മിറ്റിയിലെത്തിയ മലയാളി വനിതകൾ.
കണ്ണൂ൪ ജില്ലയിലെ ഇരിട്ടിക്കടുത്ത പായം സ്വദേശിയായ ശൈലജ ടീച്ച൪ എസ്.എഫ്.ഐ.യിലൂടെയാണ് പൊതുരംഗത്തെത്തുന്നത്. തുട൪ന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സമിതി അംഗമായി പ്രവ൪ത്തിച്ചു. അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷൻ കണ്ണൂ൪ ജില്ലാ സെക്രട്ടറിയായിരിക്കെ കൂത്തുപറമ്പ് മണ്ഡലത്തിൽനിന്ന് 1996ൽ നിയമസഭയിലെത്തി.
2006ൽ പേരാവൂ൪ മണ്ഡലത്തെയും പ്രതിനിധാനം ചെയ്തു. 2008 ൽ നടന്ന കോട്ടയം സംസ്ഥാന സമ്മേളനത്തിൽ സി.പി.എം സംസ്ഥാന കമ്മിറ്റിയിലെത്തി. നിലവിൽ ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയും അഖിലേന്ത്യാ ജോയന്റ് സെക്രട്ടറിയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
