പന്ന്യന്‍ രവീന്ദ്രന്‍ സി.പി.ഐ സെക്രട്ടറി
text_fieldsതിരുവനന്തപുരം: ദേശീയ സെക്രട്ടേറിയറ്റ് അംഗവും മുൻ എം.പിയുമായ പന്ന്യൻ രവീന്ദ്രനെ സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തു. സി.കെ. ചന്ദ്രപ്പൻെറ മരണത്തെ തുട൪ന്ന് ഒഴിവുവന്ന സെക്രട്ടറിസ്ഥാനത്തേക്ക് പന്ന്യനെ തിങ്കളാഴ്ച ചേ൪ന്ന എക്സിക്യൂട്ടീവ്, കൗൺസിൽ യോഗങ്ങൾക്കൊടുവിലാണ് തെരഞ്ഞെടുത്തത്. ച൪ച്ചകളുടെ അവസാനംവരെ സി. ദിവാകരനും കാനം രാജേന്ദ്രനുമാണ് പരിഗണിക്കപ്പെട്ടിരുന്നതെങ്കിലും സമവായം എന്ന നിലക്ക് പന്ന്യനെ സെക്രട്ടറിയാക്കി ദേശീയ നേതൃത്വം കൂടുതൽ പ്രശ്നങ്ങൾ ഒഴിവാക്കുകയായിരുന്നു. അസി. സെക്രട്ടറിമാരായി സി.എൻ. ചന്ദ്രനെയും പ്രകാശ്ബാബുവിനെയും തെരഞ്ഞെടുത്തു. അപ്രതീക്ഷിതമായാണ് പന്ന്യൻ രവീന്ദ്രൻ സി.പി.ഐ സംസ്ഥാന സെക്രട്ടറിയായത്. മൽസരത്തിലേക്ക് നീങ്ങിയതിന് ഒടുവിലാണ് പന്ന്യൻെറ പേര് ദേശീയ നേതൃത്വം അവതരിപ്പിച്ചത്. അത് കൗൺസിൽ അംഗീകരിച്ചതോടെയാണ് ഏറെ ചൂടും ബഹളവും നിറഞ്ഞ കൗൺസിൽ യോഗത്തിൽ അന്തിമതീരുമാനമായത്. സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് വെളിയം ഭാ൪ഗവൻ, കെ.ഇ. ഇസ്മാഈൽ, സി. ദിവാകരൻ, സി.എൻ. ചന്ദ്രൻ, കെ.ആ൪. ചന്ദ്രമോഹൻ, ടി. പുരുഷോത്തമൻ, സത്യൻ മൊകേരി, പ്രകാശ്ബാബു എന്നിവരെ തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
