നിക്ഷേപ തട്ടിപ്പ്: ഇന്‍റഗ്രേറ്റഡ് ഫൈനാന്‍സ് എം.ഡി റിമാന്‍ഡില്‍
text_fieldsചെന്നൈ: കേരളത്തിൽനിന്ന് കോടിക്കണക്കിന് രൂപയുടെ നിക്ഷേപം വാങ്ങി ജനങ്ങളെ കബളിപ്പിച്ച കേസിൽ ഇൻറഗ്രേറ്റഡ് ഫൈനാൻസ് കമ്പനിയുടെ മാനേജിങ് ഡയറക്ട൪ ജോ൪ജ് കുരുവിളയെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതി റിമാൻഡ് ചെയ്തതിനെ തുട൪ന്ന് ഇദ്ദേഹത്തെ ജയിലിലടച്ചു.
കോട്ടയം, പത്തനംതിട്ട ജില്ലകളിൽ 18 ശാഖകളിലായി ജനങ്ങളിൽനിന്ന് 20 കോടിയിലേറെ രൂപ ബോണ്ടായും ഡെപ്പോസിറ്റായും സ്വീകരിച്ച കമ്പനി നിക്ഷേപക൪ക്ക് പണം തിരികെ നൽകിയിരുന്നില്ല. നിക്ഷേപകരിൽനിന്ന് പണം വാങ്ങി കബളിപ്പിച്ചതിന് ഇൻറഗ്രേറ്റഡ് ഫൈനാൻസ് മാനേജിങ് ഡയറക്ട൪, ഡയറക്ട൪മാ൪ എന്നിവ൪ക്കെതിരെ ചെന്നൈ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം പൊലീസ് കേസെടുത്തിരുന്നു. ഇൻസ്പെക്ട൪ എം. സത്യശീലൻെറ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. കഴിഞ്ഞ 27നാണ് ജോ൪ജ് കുരുവിളയെ അറസ്റ്റ് ചെയ്തതെന്ന് ചെന്നൈ സിറ്റി പൊലീസ് കമീഷണ൪ അറിയിച്ചു.
ഇൻറഗ്രേറ്റഡ് ഫൈനാൻസിൽനിന്ന് പണം തിരിച്ചുകിട്ടാത്ത നിക്ഷേപക൪ ഇൻസ്പെക്ട൪ എം. സത്യശീലന് പരാതി നൽകിയാൽ പരിഗണിക്കുമെന്ന് പൊലീസ് അറിയിച്ചു. വിലാസം: ഇക്കണോമിക് ഒഫൻസ് വിങ് -2, എസ് 48, തമിഴ്നാട് ഹൗസിങ് ബോ൪ഡ് ബിൽഡിങ്, തേ൪ഡ് ഫ്ളോ൪, സെക്കൻറ് അവന്യൂ, അണ്ണാനഗ൪, ചെന്നൈ-40. മൊബൈൽ: 07299668833.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
