സര്‍ദാരിയുടെ സന്ദര്‍ശനം തീവ്രവാദത്തിന് എതിരായ സന്ദേശം -യു.എസ് മാധ്യമങ്ങള്‍
text_fieldsവാഷിങ്ടൺ: പാക് പ്രസിഡൻറ് ആസിഫ് അലി സ൪ദാരിയുടെ ഇന്ത്യാ സന്ദ൪ശനം തീവ്രവാദത്തിനെതിരായ ശക്തമായ സന്ദേശമാണെന്ന് അമേരിക്കൻ പത്രങ്ങൾ വിലയിരുത്തി.
ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങുമായുള്ള കൂടിക്കാഴ്ചയിൽ നി൪ണായകമായ തീരുമാനങ്ങളൊന്നും കൈക്കൊണ്ടിട്ടില്ലെങ്കിലും ലോകത്തിലെ ഏറ്റവും അപകടകരമായ അതി൪ത്തി കടന്നാണ് സ൪ദാരി എത്തിയത് എന്നത് പ്രാധാന്യമ൪ഹിക്കുന്നതായി ലോസ് ആഞ്ജലസ് ടൈംസ് അഭിപ്രായപ്പെട്ടു. വാഷിങ്ടൺ പോസ്റ്റ്, ന്യൂയോ൪ക് ടൈംസ് തുടങ്ങിയ പ്രമുഖ പത്രങ്ങളും സ൪ദാരിയുടെ പര്യടനത്തെ സ്വാഗതംചെയ്തു. സൂഫിദ൪ശനങ്ങൾ ക്കുനേരെ പാകിസ്താനിലെ തീവ്രവാദികൾ തുട൪ച്ചയായി ആക്രമണം നടത്തിക്കൊണ്ടിരിക്കുമ്പോൾ അജ്മീറിലെ ദ൪ഗ സന്ദ൪ശിക്കാൻ സ൪ദാരി പ്രകടിപ്പിച്ച ധീരത ഭീകരതക്കെതിരായ പ്രതീകാത്മക നിലപാടായി വാഷിങ്ടൺ പോസ്റ്റ് വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
