വേനല്‍മഴ, കാറ്റ്: പരക്കെ നാശം
text_fieldsമങ്കട/മലപ്പുറം: ഞായറാഴ്ച ഉച്ചക്കുണ്ടായ വേനൽ മഴയിലും കാറ്റിലും മങ്കട, മക്കരപറമ്പ്, വടക്കാങ്ങര, അങ്ങാടിപ്പുറം, പുഴക്കാട്ടിരി, കുറുവ, കൂട്ടിലങ്ങാടി ഭാഗങ്ങളിൽ നാശം. ശക്തമായ കാറ്റിൽ മക്കരപ്പറമ്പ് മരമില്ലിന് പിൻവശം പാറക്കടവ് പുള്ളിച്ചി അബൂബക്കറിൻെറ വീടിന് മേൽ തെങ്ങുവീണ് ഭാഗികമായി തക൪ന്നു. കൂട്ടിലങ്ങാടി കുണ്ടാട് മൈലപ്പുറം മുഹമ്മദിൻെറ വീടിന്മേൽ തെങ്ങ് വീണ് മുൻഭാഗം മേൽക്കൂരയടക്കം തക൪ന്നു. കാറ്റിൽ പന വീണ് കൂട്ടിലങ്ങാടി കീരൻകുണ്ട് പരുത്തിക്കുണ്ട് മുഹമ്മദലിയുടെ വീട് ഭാഗികമായി തക൪ന്നു. പ്ളാവ് വീണ് കടുങ്ങോത്ത് ചെട്ടിയാ൪തൊടി കുഞ്ഞിക്കോയയുടെ വീട്ടിലെ രണ്ട് ജലസംഭരണികൾ തക൪ന്നു. മരങ്ങൾ പൊട്ടിവീണ പലയിടത്തും വീടുകളും കെട്ടിടങ്ങളും ഭാഗികമായി തക൪ന്നു.
മലപ്പുറം ഡി.പി.ഒ റോഡിൽ പറങ്കിമാവ് വീണ് വൈദ്യതി ബന്ധം താറുമാറായി. വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. രണ്ട് മണിക്കൂറോളം വൈദ്യുതി വിതരണം തടസ്സപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
