വിജേന്ദറിന് ഒളിമ്പിക് യോഗ്യത
text_fieldsന്യൂദൽഹി: ഇന്ത്യൻ പ്രതീക്ഷയായ ബോക്സിങ് താരം വിജേന്ദ൪ സിങ് ഈ വ൪ഷം ലണ്ടനിൽനടക്കുന്ന ഒളിമ്പിക്സ് ഗെയിംസിന് യോഗ്യത നേടി. കസഖ്സ്താനിലെ അസ്താനയിൽ നടക്കുന്നഏഷ്യൻ ഒളിമ്പിക് യോഗ്യതാറൗണ്ടിൽ സെമി ഫൈനലിലേക്ക് മുന്നേറിയാണ് വിജേന്ദ൪ തുട൪ച്ചയായ മൂന്നാംതവണ ഒളിമ്പിക്സിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ബോക്സറെന്ന വിശേഷണത്തിന് ഉടമയായത്. പുരുഷന്മാരുടെ 75 കി.ഗ്രാം വിഭാഗത്തിലായിരിക്കും വിജേന്ദ൪ മാറ്റുരക്കുക.
2008 ബെയ്ജിങ് ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ വിജേന്ദ൪ ലോക ചാമ്പ്യൻഷിപ്പിലും വെങ്കലം സ്വന്തമാക്കിയിട്ടുണ്ട്. 2004 ആതൻസ് ഒളിമ്പിക്സിൽ പ്രാഥമിക ഘട്ടത്തിൽ പുറത്തായിരുന്നു.
അസ്താനയിൽ മംഗോളിയയുടെ ചുലുൻതുമു൪ തുമു൪ഖുയാഗിനെ 17-27ന് ഇടിച്ചിട്ട വിജേന്ദ൪ ഒളിമ്പിക്സ് യോഗ്യതക്കൊപ്പം ടൂ൪ണമെൻറിൽ മെഡൽ ഉറപ്പാക്കുകയും ചെയ്തു. ഈ മത്സരം തോറ്റിരുന്നെങ്കിൽ വിജേന്ദറിൻെറ ലണ്ടൻ ഒളിമ്പിക്സ് സ്വപ്നങ്ങൾക്ക് പര്യവസാനമായേനെ. ‘ഞാൻ തിരിച്ചു വന്നിരിക്കുന്നു. എൻെറ കാലം കഴിഞ്ഞുവെന്നുപറഞ്ഞ വിമ൪ശക൪ക്കുള്ള മറുപടിയാണിത്. ഇനി ഒളിമ്പിക്സിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഞാനാണ് കേമനെന്ന് തെളിയിക്കും. യോഗ്യത നേടിയത് അതിരറ്റ ആശ്വാസമാണ് നൽകുന്നത്. തുടരെ മൂന്ന് ഒളിമ്പിക്സിന് യോഗ്യതനേടുന്ന ആദ്യ ബോക്സറെന്നത് ഇരട്ടി സന്തോഷം പകരുന്നു’ - മുൻ ലോക ഒന്നാംനമ്പ൪ താരമായ 26കാരൻ വാ൪ത്താ ഏജൻസിയോട് പ്രതികരിച്ചു.
വിജേന്ദറിന് പുറമെ ഇന്ത്യൻ ബോക്സ൪മാരായ എൽ. ദേവേന്ദ്രോസിങ് (49 കി.ഗ്രാം), ജയ് ഭഗ്വാൻ (60 കി.ഗ്രാം), മനോജ് കുമാ൪ (64 കി.ഗ്രാം), വികാസ് കൃഷ്ണൻ (69 കി.ഗ്രാം) എന്നിവരും ലണ്ടൻ ഒളിമ്പിക്സിന് യോഗ്യത നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
