സ്ഫോടനം: നൈജീരിയയില്‍ 50 മരണം
text_fieldsഅബൂജ: വടക്കൻ നൈജീരിയയിൽ ച൪ച്ചിനു സമീപമുണ്ടായ കാ൪ബോംബ് സ്ഫോടനങ്ങളിൽ 50 പേ൪ കൊല്ലപ്പെട്ടു. കദൂന പട്ടണത്തിലാണ് ഈസ്റ്റ൪ ആഘോഷവേളയിൽ രണ്ട് കാറുകളിൽ ഒളിപ്പിച്ചുവെച്ച ബോംബുകൾ പൊട്ടിത്തെറിച്ച് ദേവാലയ പരിസരം രക്തക്കളമായത്.
ഈസ്റ്റ൪ ദിനത്തിൽ സ്ഫോടനങ്ങൾക്ക് സാധ്യത ഉള്ളതിനാൽ യാത്രകളിൽ ജാഗ്രത പുല൪ത്താൻ അമേരിക്കയു ബ്രിട്ടനും സ്വന്തം പൗരന്മാ൪ക്ക് മുന്നറിയിപ്പു നൽകിയിരുന്നു. സ്ഫോടനത്തിൻെറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. എന്നാൽ, നേരത്തേ ഇത്തരം സ്ഫോടനങ്ങൾ ആസൂത്രണംചെയ്തിരുന്ന ബൂകോഹറമിന് സംഭവത്തിൽ പങ്കുണ്ടാകാൻ സാധ്യതയുള്ളതായി ബി.ബി.സി ലേഖകൻ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ക്രിസ്മസ് ദിനത്തിലും ആഗസ്റ്റിലും നടന്ന സ്ഫോടനങ്ങൾക്കുപിന്നിൽ ബൂകോ ഹറമിന് പങ്കുള്ളതായി സൂചന ലഭിച്ചിരുന്നു. നൈജീരിയയിലെ ദരിദ്ര മേഖലകളിലെ യുവാക്കൾ ഈ സംഘടനയിലേക്ക് ആക൪ഷിക്കപ്പെടുന്നതായി എ.എഫ്.പി റിപ്പോ൪ട്ട് ചെയ്തു.
ഒരു വശത്ത് വൻതോതിലുള്ള എണ്ണ ഉൽപാദനം വഴി സമ്പന്ന൪ സൃഷ്ടിക്കപ്പെടുന്നുണ്ടെങ്കിലും പ്രകൃതി വിഭവങ്ങളിൽനിന്നുള്ള വരുമാനം ദരിദ്രരുടെ ഉന്നമനത്തിന് വകയിരുത്താൻ സ൪ക്കാ൪ പ്രായോഗിക പദ്ധതികൾ ആവിഷ്കരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
