ഇറാന്‍ ആണവ ചര്‍ച്ച ഇസ്തംബൂളില്‍
text_fieldsതെഹ്റാൻ: ഇറാൻെറ ആണവ സന്നാഹങ്ങളെ സംബന്ധിച്ച് പാശ്ചാത്യരാജ്യങ്ങൾ ഉന്നയിക്കുന്ന പരാതികൾക്ക് പരിഹാരം തേടുന്നതിനുള്ള സംഭാഷണങ്ങൾക്ക് തു൪ക്കിയിലെ ഇസ്തംബൂൾ നഗരി ആതിഥ്യമരുളും. ഇറാൻെറ ഔദ്യാഗിക ചാനലായ പ്രസ് ടി.വിയാണ് ഇക്കാര്യം റിപ്പോ൪ട്ട് ചെയ്തത്.
രക്ഷാസമിതിയിലെ അഞ്ച് സ്ഥിരാംഗ രാജ്യങ്ങളും ജ൪മനിയും ചേ൪ന്നാണ് ഇറാനുമായി ഇസ്തംബൂളിൽ ഏപ്രിൽ 13ന് സംഭാഷണം നടത്തുക. ഇറാഖിലോ, ചൈനയിലോ വെച്ച് ച൪ച്ചനടത്തണമെന്ന ആദ്യ നി൪ദേശം ഇറാൻ ഉപേക്ഷിച്ചതായാണ് സൂചന.
സൈനികേതരമായ ഊ൪ജാവശ്യങ്ങൾക്കായി ആണവപദ്ധതി തുടരാൻ ഇറാനെ അനുവദിക്കുമെന്ന് അമേരിക്കൻ പ്രസിഡൻറ് ബറാക് ഒബാമ തു൪ക്കി അധികൃതരെ അറിയിച്ചതായി കഴിഞ്ഞദിവസം റിപ്പോ൪ട്ടുകൾ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിൽ ഇരട്ട ഉപയോഗമുള്ള (സൈനിക-സിവിലിയൻ ആവശ്യങ്ങൾ) യുറേനിയം സമ്പുഷ്ടീകരണ പദ്ധതികൾ മരവിപ്പിക്കാൻ അമേരിക്ക ച൪ച്ചയിൽ ആവശ്യമുന്നയിച്ചേക്കും. ഈ നി൪ദേശത്തോട് ഇറാൻെറ പ്രതികരണം എന്തായിരിക്കുമെന്ന് പ്രവചിക്കാനാകില്ലെന്നാണ് അന്താരാഷ്ട്ര നയതന്ത്ര കേന്ദ്രങ്ങൾ നൽകുന്ന സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
