Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightവീട്ടുവളപ്പില്‍...

വീട്ടുവളപ്പില്‍ ബൈക്കുകളും സൈക്കിളും കത്തിച്ചു

text_fields
bookmark_border
വീട്ടുവളപ്പില്‍ ബൈക്കുകളും സൈക്കിളും കത്തിച്ചു
cancel

പരവൂ൪: രാത്രിയിൽ വീട്ടുവളപ്പിൽ അതിക്രമിച്ചുകയറി രണ്ട് ബൈക്കുകളും സൈക്കിളും മണ്ണെണ്ണയൊഴിച്ച് തീവെച്ച് നശിപ്പിച്ചു. പൂതക്കുളം ഡോക്ട൪മുക്കിന് സമീപം കുന്നുവിള വീട്ടിൽ തുളസീധരൻപിള്ളയുടെ വീട്ടിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
ഒരു ബൈക്കും സൈക്കിളും തുളസീധരൻപിള്ളയുടേയും ഒരു ബൈക്ക് ഇതിനടുത്ത് അലുമിനിയം ഫാബ്രിക്കേഷൻ കട നടത്തുന്ന ദേവദാസിൻേറതുമാണ്. രാത്രിയിൽ ഇയാൾ ബൈക്ക് ഇവിടെ വെച്ച്പോകുകയായിരുന്നു. വാഹനങ്ങൾ പൂ൪ണമായും കത്തിനശിച്ചു. പരവൂ൪ പൊലീസ് കേസെടുത്തു.

Show Full Article
TAGS:
Next Story