കൊല്ലം: ചെറുകിട കയ൪ ഉൽപാദക൪ക്ക് ചകിരി എത്തിച്ചുകൊടുക്കാനായി ആലപ്പുഴയിലെ കലവൂരിൽ ഫൈബ൪ ബാങ്ക് ആരംഭിക്കുമെന്ന് കയ൪ഫെഡ് ചെയ൪മാൻ പ്രഫ. ജി ബാലചന്ദ്രൻ അറിയിച്ചു.
കേരളത്തിലേക്ക് ചകിരി എത്തിക്കുന്ന തമിഴ്നാട്ടിലെ പൊള്ളാച്ചിയിൽ നിന്ന് ഇപ്പോൾ ചൈനയിലേക്ക് കൂടി കയറ്റുമതി ആരംഭിച്ചതോടെ കേരളത്തിലെ ഉൽപാദക൪ക്ക് ചകിരി ലഭിക്കാത്ത സ്ഥിതിയാണുള്ളതെന്നും പ്രഫ. ബാലചന്ദ്രൻ ചൂണ്ടിക്കാട്ടി. കയ൪തൊഴിലാളി ക്ഷേമബോ൪ഡിൻെറ ധനസഹായവിതരണത്തോടനുബന്ധിച്ചുള്ള ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കയ൪തൊഴിലാളികൾക്കായി വൃദ്ധസദനം ആരംഭിക്കും. തൊഴിലാളി സ്ത്രീകളിലും പുരുഷന്മാരിലുമുള്ള തൊഴിൽ ജന്യ രോഗങ്ങൾ കണ്ടെത്താൻ മെഡിക്കൽ ക്യാമ്പുകൾ നടത്തി ചികിത്സാസഹായം കയ൪ബോ൪ഡ് നൽകും. പച്ചത്തൊണ്ട് സംഭരിച്ചശേഷം വിവരം കയ൪ബോ൪ഡിനെ അറിയിച്ചാൽ അവിടേക്ക് തൊണ്ടുതല്ലിയന്ത്രം കൊണ്ടുവരാൻ സംവിധാനം ഒരുക്കിയിട്ടുണ്ട്.
മന്ത്രി അടൂ൪ പ്രകാശ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ധനസഹായവിതരണവും മന്ത്രി നി൪വഹിച്ചു. കയ൪തൊഴിലാളി ക്ഷേമനിധി ബോ൪ഡ് ചെയ൪മാൻ എ.കെ. രാജൻ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ചീഫ് എക്സിക്യൂട്ടീവ് എം.ജെ. മത്തായി സ്വാഗതം പറഞ്ഞു. ജില്ലാപഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ആ൪. ഗോപാലകൃഷ്ണപിള്ള, കയ൪ ഡയറക്ട൪ ഡോ. കെ. മദനൻ, ട്രേഡ് യൂനിയൻ നേതാക്കളായ എൻ. അഴകേശൻ, കെ. സുരേഷ്ബാബു, ആ൪. ദേവരാജൻ, പരവൂ൪ രമണൻ, എ. അബ്ബാസ്, നെയ്ത്തിൽ വിൻസൻറ്, വാ൪ഡ് കൗൺസില൪ സി.വി. അനിൽകുമാ൪, ക്ഷേമനിധി ബോ൪ഡ് ജില്ലാ ഓഫിസ൪ ജി. വത്സലകുമാരി എന്നിവ൪ പങ്കെടുത്തു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2012 12:03 PM GMT Updated On
date_range 2012-04-08T17:33:46+05:30കലവൂരില്‍ കയര്‍ഫെഡ് ഫൈബര്‍ ബാങ്ക് തുടങ്ങും-ചെയര്‍മാന്‍
text_fieldsNext Story