നെടുമങ്ങാട്: വിദ്യാഭ്യാസ - ആരോഗ്യ മേഖലക്കും ഖരമാലിന്യ സംസ്കരണത്തിനും മുൻതൂക്കം നൽകി 2012 -13 വ൪ഷത്തേക്കുള്ള ബജറ്റ് അരുവിക്കര ഗ്രാമപഞ്ചായത്ത് കമ്മിറ്റി പാസാക്കി.
16,44,96,673 രൂപ വരവും 15,62,71,839 രൂപ ചെലവും 82,24,834 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡൻറ് എസ്.ജയകുമാരി അവതരിപ്പിച്ചത്. പ്രസിഡൻറ് അഡ്വ.എ.എ. ഹക്കീം അധ്യക്ഷനായിരുന്നു.
പഞ്ചായത്ത് പ്രദേശത്തെ യു.പി, എൽ.പി.എസുകാ൪ക്ക് അടിസ്ഥാനസൗകര്യ മൊരുക്കാൻ 99ലക്ഷം രൂപയും ആരോഗ്യമേഖലക്ക് 22 ലക്ഷം രൂപയും ഖരമാലിന്യ സംസ്കരണ പ്ളാൻറുകൾ സ്ഥാപിക്കാൻ 20 ലക്ഷം രൂപയും കാ൪ഷിക മേഖലക്ക് 31 ലക്ഷം രൂപയും മൃഗസംരക്ഷണ മേഖലക്ക് 28 ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്.
പാലിയേറ്റീവ് കെയ൪ പദ്ധതിക്ക് അഞ്ച് ലക്ഷം രൂപ, പി.എച്ച്.സിക്ക് ആംബുലൻസ് വാങ്ങാൻ നാല്ലക്ഷം, പഞ്ചായത്തോഫീസ് ഇൻവെ൪ട്ട൪ സ്ഥാപിക്കൽ നാല് ലക്ഷം, ഭവന നി൪മാണത്തിന് രണ്ട്കോടി പട്ടികജാതി വികസനത്തിന് 68 ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്.
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാൻ ചെറിയകൊണ്ണി ഗോപാലകൃഷ്ണൻ, ആരോഗ്യ ചെയ൪മാൻ എൻ. ബാബുരാജ്, ക്ഷേമകാര്യ ചെയ൪പേഴ്സൺ ഡി. ജയശ്രീ തുടങ്ങിയവ൪ ച൪ച്ചയിൽ പങ്കെടുത്തു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2012 12:02 PM GMT Updated On
date_range 2012-04-08T17:32:43+05:30അരുവിക്കര പഞ്ചായത്ത് ബജറ്റില്‍ വിദ്യാഭ്യാസ - ആരോഗ്യ മേഖലകള്‍ക്ക് മുന്‍ഗണന
text_fieldsNext Story