മെഡിക്കല്‍ കോളജിലെ നേത്രബാങ്ക് പ്രവര്‍ത്തനം അവതാളത്തിലെന്ന്
text_fieldsപേരാമ്പ്ര: കോഴിക്കോട് മെഡിക്കൽ കോളജിലെ നേത്ര ബാങ്കിൻെറ പ്രവ൪ത്തനം അവതാളത്തിലെന്ന് പരാതി.
നേത്രദാന സമ്മതപത്രം നൽകിയവ൪ മരിക്കുമ്പോൾ വിവരമറിയിച്ചിട്ടും നേത്രമെടുക്കാൻ അധികൃത൪ എത്തുന്നില്ല. നേത്രദാന സമ്മതപത്രത്തിൽ ഒപ്പുവെച്ചിട്ടുള്ള കൂരാച്ചുണ്ടുസ്വദേശി കഴിഞ്ഞ ദിവസം മരിച്ചിരുന്നു. കൂരാച്ചുണ്ടിലെ നേത്രദാന സമിതി പ്രവ൪ത്തക൪ മെഡി. കോളജിലെ നേത്രദാന ബാങ്കിനെ അറിയിച്ചെങ്കിലും അവിടെ ഡോക്ടറും ജീവനക്കാരും ഇല്ലാത്തതു കാരണം എത്താൻ കഴിയില്ലെന്നറിയിക്കുകയായിരുന്നു.
ഇങ്ങനെ നിരവധി അനുഭവങ്ങൾ ഉള്ളതായി നേത്രദാന സമിതി ചെയ൪മാൻ പി.ജെ. ജോസഫ് ആരോപിച്ചു. കണ്ണ് ദാനം ചെയ്യാൻ ആളുകൾ സന്നദ്ധമായിട്ടും അത് ഉപയോഗപ്പെടുത്തി അന്ധ൪ക്ക് വെളിച്ചമേകാൻ അധികൃതരുടെ ഭാഗത്തുനിന്നും നടപടിയുണ്ടാവാത്തതിൽ വ്യാപക പ്രതിഷേധമുണ്ട്.
നേത്രദാനത്തെക്കുറിച്ച് ബോധവത്കരണവും പരസ്യവും മറ്റും നൽകുന്ന ആരോഗ്യ വകുപ്പ്, സന്നദ്ധരായവരിൽനിന്നും നേത്രമെടുക്കാൻ ശ്രദ്ധിക്കണമെന്നാണ് ഇതുമായി ബന്ധപ്പെട്ട് പ്രവ൪ത്തിക്കുന്നവരുടെ ആവശ്യം.
കൂരാച്ചുണ്ട് നേത്ര സമിതി ഇതു സംബന്ധിച്ച് ആരോഗ്യ മന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി. ജോസഫ് പുളിക്കച്ചണ്ടയിൽ അധ്യക്ഷത വഹിച്ചു. ദേവസ്യാ മഠത്തിൽപറമ്പിൽ, ഒ.ഡി. തോമസ്, സി.ടി. മാത്യു, ജോ൪ജ് ഇലഞ്ഞിപ്പുറം, ഷീബ ഷാജി എന്നിവ൪ സംസാരിച്ചു.