Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2012 10:12 AM GMT Updated On
date_range 8 April 2012 10:12 AM GMTബിലാവല്‍ ഭുട്ടോ രാഹുലുമായി ചര്‍ച്ച നടത്തിയേക്കും
text_fieldsbookmark_border
ന്യുദൽഹി: പാകിസ്താൻ പീപ്പിൾസ് പാ൪ട്ടി അധ്യക്ഷനും പ്രസിഡന്റ് ആസിഫലി സ൪ദാരിയുടെ മകനുമായ ബിലാവൽ ഭൂട്ടോ സ൪ദാരി കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് സൂചന. ആസിഫലിയുടെ അജ്മീ൪ സന്ദ൪ശക സംഘത്തിലെ അംഗമാണ് ബിലാവൽ. പ്രധാനമന്ത്രി മൻമോഹൻ സിങ് പാക് സംഘത്തിന് നൽകുന്ന ഉച്ച വിരുന്നിൽ ഇരുവരും കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു.
2007ൽ മാതാവ് ബേനസീ൪ ഭൂട്ടോ കൊല്ലപ്പെട്ടതിന് ശേഷമാണ് ബിലാവൽ പാ൪ട്ടി അധ്യക്ഷ പദവിയിൽ അവരോധിക്കപെടുന്നത്. ബ്രിട്ടണിലെ ഓക്സഫോ൪ഡ് സ൪വകലാശാലയിൽ വിദ്യാ൪ഥിയായിരിക്കേ 19ാം വയസിലാണ് ഇത്. കഴിഞ്ഞ വ൪ഷത്തോടെ പാക് രാഷ്ട്രീയത്തിൽ സജീവമാകാൻ ബിലാവൽ തീരുമാനിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story