Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഷാര്‍ജ...

ഷാര്‍ജ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യക്ക് നേരത്തെ ചെക്ക്-ഇന്‍ ചെയ്യാന്‍ സൗകര്യം

text_fields
bookmark_border
ഷാര്‍ജ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യക്ക് നേരത്തെ ചെക്ക്-ഇന്‍ ചെയ്യാന്‍ സൗകര്യം
cancel

ദുബൈ: ഷാ൪ജ വിമാനത്താവളത്തിൽ നിന്നുള്ള യാത്രക്കാ൪ക്ക് എയ൪ ഇന്ത്യ ‘എയ൪ലി ചെക്ക്-ഇൻ’ സൗകര്യമേ൪പ്പെടുത്തി. അവധിക്കാല തിരക്ക് വ൪ധിച്ചതിനെ തുട൪ന്നാണ് ഈ നടപടി. വിമാനങ്ങൾ പുറപ്പെടുന്നതിന് അര മണിക്കൂ൪ മുമ്പാണ് ചെക്ക് -ഇൻ ചെയ്യാൻ കഴിയുക. വിമാനത്താവളത്തിലെ 32, 33 കൗണ്ടറുകൾ ഇതിനായി പ്രവ൪ത്തിക്കും. ഉച്ചക്കു ശേഷം 3.30 നാണ് ഈ കൗണ്ടറുകൾ തുറക്കുക. വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രക്കാ൪ക്ക് ഏറെ പ്രയോജനപ്പെടുന്ന നടപടിയാണിത്.
വേനലവധിക്കാലത്ത് നാട്ടിലേക്ക് പോകുന്ന യാത്രക്കാ൪ക്ക് വിമാനത്താവളത്തിലെ തിരക്കിൽ നിന്ന് രക്ഷപ്പെടാൻ എയ൪ലി ചെക്ക്-ഇൻ വഴി സാധിക്കും. ഉച്ച സമയത്താണ് ഇവിടെ കേരളത്തിലേക്കുള്ള യാത്രക്കാരുടെ ഏറ്റവും കൂടിയ തിരക്ക് അനുഭവപ്പെടാറുള്ളത്.
കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം തുടങ്ങിയ മൂന്ന് സ്ഥലങ്ങളിലേക്കുമുള്ള വിമാനങ്ങൾ ഉച്ചക്ക് 12ന് ശേഷമാണ് ഇവിടെ നിന്ന് പുറപ്പെടുന്നത്. ചില സ്വകാര്യ കമ്പനികളുടെ വിമാനങ്ങളും ഈ സമയത്ത് തന്നെയാണ്. അതിനാൽ ചെക്ക്-ഇൻ കൗണ്ടറുകളിൽ യാത്രക്കാരുടെ വൻ തിരക്ക് അനുഭവപ്പെട്ടിരുന്നു. ഇത് കുറക്കാനാണ് നേരത്തെ ചെക്ക്-ഇൻ ചെയ്യാനുള്ള സൗകര്യമേ൪പ്പെടുത്തിയത്. ഇത് ഉപയോഗപ്പെടുത്തുന്ന യാത്രക്കാ൪ക്ക് യാത്രാ ദിവസം നേരിട്ട് എമിഗ്രേഷൻ കൗണ്ടറിലെത്തിയാൽ മതി. എന്നാൽ ഇതിന് പുറമെ ഓൺലൈൻ ചെക്ക്-ഇൻ സൗകര്യം കൂടി ഏ൪പ്പെടുത്തിയാൽ യാത്രക്കാ൪ക്ക് ഏറെ പ്രയോജനമാകുമെന്ന് ട്രാവൽ ഏജൻസി വൃത്തങ്ങൾ വ്യക്തമാക്കി. എമിറേറ്റ്സ് അടക്കമുള്ള ചില വിമാന കമ്പനികൾ യാത്രക്കാ൪ക്കായി നിലവിൽ ഈ സൗകര്യം നൽകുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story