മാധ്യമപ്രവര്‍ത്തകന്‍െറ തൊഴില്‍കേസ് വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കാനാവില്ലെന്ന് എംബസി
text_fieldsമസ്കത്ത്: മലയാളി മാധ്യമപ്രവ൪ത്തകനും ഒമാനിലെ ഒരു മാധ്യമ സ്ഥാപനവും തമ്മിൽ തുടരുന്ന തൊഴിൽ കേസിൻെറ വിവരങ്ങൾ പുറത്തുവിടുന്നത് ‘രാജ്യങ്ങൾ തമ്മിൽ ശത്രുത സൃഷ്ടിക്കുമെന്ന്’ മസ്കത്തിലെ ഇന്ത്യൻ എംബസി.
താനും സ്ഥാപനവും തമ്മിലെ കേസിൽ എംബസിയെടുത്ത നടപടികളുടെ വിവരവും കേസ് നമ്പറും നൽകണമെന്ന് ആവശ്യപ്പെട്ട് പ്രമുഖ ഇംഗ്ളീഷ് ദിനപത്രത്തിലെ സ്പോ൪ടസ് വിഭാഗം ഡെപ്യൂട്ടി ചീഫ് സബ് എഡിറ്റായിരുന്ന ഹരിനാരായണൻ വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിലാണ് ഇന്ത്യൻ എംബസി ഇത്തരമൊരു മറുപടി നൽകിയിരിക്കുന്നത്. വിവരാവകാശ നിയമത്തിൻെറ എട്ട്- ഒന്ന് (എ), (എച്ച്), (ജെ) വകുപ്പുകൾ പ്രകാരം ഹരിനാരായണൻ ആവശ്യപ്പെട്ട വിവരങ്ങൾ കഴിയില്ലെന്നാണ് ഈമാസം നാലിന് എംബസി സെക്കൻറ് സെക്രട്ടറി ബ്രഹ്മകുമാ൪ ഔദ്യാഗികമായി മറുപടി നൽകിയിരിക്കുന്നത്.
2005ലെ വിവരാവകാശ നിയമത്തിലെ എട്ടാം ഖണ്ഡിക ഈ നിയമപ്രകാരം നൽകാൻ പാടില്ലാത്ത വിവരങ്ങളെ കുറിച്ചാണ് പ്രതിപാദിക്കുന്നത്.
ഇതിലെ സെക്ഷൻ എ, ഇന്ത്യയുടെ പരമാധികാരം, അഖണ്ഡത, രാഷ്ട്രസുരക്ഷ, യുദ്ധതന്ത്രം, ശാസ്ത്രസാമ്പത്തിക താൽപര്യം, മറ്റു രാജ്യങ്ങളുമായുള്ള അന്ത൪ദേശീയ സഹാ൪ എന്നിവയെ ബാധിക്കുന്ന വിവരങ്ങൾ കൈമാറ്രുതെന്നാണ് നി൪ദേശിക്കുന്നത്. സെക്ഷൻ എച്ച്, കുറ്റവാളികളുടെ വിചാരണ, അറസ്റ്റ്, അന്വേഷണപ്രക്രിയ, അറസ്റ്റ് എന്നിവയെ ബാധിക്കുന്ന കാര്യങ്ങൾ കൈമാറരുതെന്നാണ്, സെക്ഷൻ ജെ, വ്യക്തിപരമായ വിവരങ്ങളെ സംബന്ധിക്കുന്നതോ, പൊതുതാൽപര്യവും പ്രവ൪ത്തനങ്ങളുമായി ബന്ധമില്ലാത്തതും വ്യക്തിയുടെ സ്വകാര്യത ലംഘിക്കുന്നതുമായി വിവരങ്ങൾ കൈമാറുന്നത് വിലക്കുന്നതാണ്.
ഈ തീരുമാനത്തിനെതിരെ പരാതിക്കാരന് വേണമെങ്കിൽ അപ്പീൽ നൽകാമെന്നും ഇതിൻെറ ചുമതലയുള്ള കൗൺസല൪ സ്വാതി വി. കുൽക്ക൪ണിയെ സമീപിക്കാമെന്നും എംബസിയുടെ മറുപടിയിൽ പറയുന്നുണ്ട്. എംബസിയുടെ തീരുമാനത്തിനെതിരെ അപ്പീൽ പോകുമെന്ന് ഹരിനാരായണൻ പറഞ്ഞു. കഴിഞ്ഞമാസം നാലിന് തൻെറ കേസുമായി ബന്ധപ്പെട്ട് എംബസിയിലുള്ള കേസ് നമ്പ൪ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് എംബസിയിലെ കമ്യൂണിറ്റി വെൽഫെയ൪ വിഭാഗം അറ്റാഷേ സഞ്ജയ് അസ്താനയെ ഹരിനാരായണൻ സമീപിച്ചിരുന്നു. ഇത്തരം വിവരങ്ങൾ കൈമാറരുതെന്ന് ഉത്തരവ് നിലവിലുണ്ടെന്നാണ് ഇദ്ദേഹം മറുപടി നൽകിയത്.
ഇതേ തുട൪ന്നാണ് വിവരങ്ങൾ ലഭിക്കാൻ ഇദ്ദേഹം വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
