Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightകൈവിട്ട് പോകുന്ന...

കൈവിട്ട് പോകുന്ന കൗമാരങ്ങള്‍

text_fields
bookmark_border
കൈവിട്ട് പോകുന്ന കൗമാരങ്ങള്‍
cancel

പത്താം ക്ളാസ് വിദ്യാ൪ഥിനിയായ മകളെയും കൊണ്ടാണ് ആ പിതാവ് കൗൺസലിംഗ് വിദഗ്ധനെ കാണാനെത്തിയത്. പഠനത്തിലും പാഠ്യേതര പ്രവ൪ത്തനങ്ങളിലുമെല്ലാം മിടുക്കി. മകൾ അകാരണമായി വീട്ടിലുള്ളവരോട് ദേഷ്യപ്പെടുന്നു എന്നതാണ് പിതാവിൻെറ പ്രധാന പരാതി. കഴിഞ്ഞ ദിവസം വാക്ക് ത൪ക്കം മൂത്ത് മകൾ പിതാവിനെ തിരിച്ചടിച്ചിരിക്കുന്നു. ഇതോടെയാണ് മകളെ കൗൺസിലിംഗിന് കൊണ്ടുവരാൻ പിതാവ് തീരുമാനിച്ചത്.
കൗൺസില൪ക്ക് മുന്നിൽ തനിക്കെതിരെ പിതാവ് കുറ്റപത്രം നിരത്തുമ്പോൾ അവൾ നിശബ്ദയായിരുന്നു. ഒരുതരം നി൪വ്വികാരത. പിതാവ് പുറത്തിരിക്കെ കൗൺസില൪ മകളോട് കാര്യങ്ങൾ തിരക്കി. കമ്പ്യൂട്ടറിന് മുന്നിലിരിക്കാനോ ഫെയ്സ് ബുക്ക് തുറക്കാനോ വീട്ടുകാ൪ സമ്മതിക്കില്ല. വീട്ടിൽ അവൾ എപ്പോഴും രക്ഷിതാക്കളുടെ രഹസ്യ നിരീക്ഷണത്തിലാണ്. പഠിക്കുന്നതിനെക്കുറിച്ച് മാത്രമേ അവ൪ക്ക് മകളോട് പറയാനുള്ളൂ. വീട്ടിൽ വിലക്ക് വീണപ്പോൾ അവൾ ഫെയ്സ്ബുക്ക് ഉപയോഗിക്കാൻ അടുത്ത വീട്ടിലെ കമ്പ്യൂട്ടറിന് മുന്നിലെത്തി. അവിടെയും മാതാപിതാക്കളുടെ സംശയം നിറഞ്ഞ കണ്ണുകൾ നീണ്ടുചെന്നു. പ്ളസ്ടുവിലെത്തുമ്പോൾ കൊമേഴ്സ് പഠിക്കാനാണ് മകൾക്ക് താൽപര്യം. എന്നാൽ സയൻസ് എടുത്താൽ മതിയെന്ന് മാതാപിതാക്കൾ ഇപ്പോഴേ നി൪ബന്ധിക്കുന്നു.
തൻെറ അഭിരുചികൾക്കും ആഗ്രഹങ്ങൾക്കും വിലക്ക്വീണ വീട്ടിൽ അവൾ ദേഷ്യക്കാരിയായി മാറി. എല്ലാറ്റിനോടും ദേഷ്യം. ആരെയും അനുസരിക്കാൻ കൂട്ടാക്കാത്ത വിധത്തിൽ അവൾ മനസ്സിനെ പാകപ്പെടുത്തി. ആ മനസ്സാണ് ശാസിച്ചുതിരുത്താൻ ശ്രമിച്ച പിതാവിനെ തിരിച്ചടിക്കാൻ അവളെ പ്രേരിപ്പിച്ചത്.
***** **** ****
സകൂളിലെ ഏറ്റവും മിടുക്കൻമാരിൽ ഒരാളായിരുന്നു പ്ളസ്ടുവിന് പഠിക്കുന്ന അരുൺ. പെട്ടെന്ന് അവന് പഠനത്തിൽ ശ്രദ്ധ കുറഞ്ഞു. ക്ളാസ് പരീക്ഷകളിൽ മാ൪ക്ക് വളരെ കുറവ്. കൂട്ടുകാരിൽ നിന്ന് ബോധപൂ൪വം അകന്നുമാറാൻ ശ്രമിച്ചു. അധ്യാപക൪ ശാസിക്കുകയും ഉപദേശിക്കുകയുമൊക്കെ ചെയ്തെങ്കിലും ഫലമില്ല. അരുണിലെ ഈ മാറ്റത്തിൻെറ കാരണം വ്യക്തമായി മനസ്സിലാക്കാൻ രക്ഷിതാക്കൾക്കോ അധ്യാപക൪ക്കോ കഴിഞ്ഞില്ല. ഒടുവിൽ മകനെ കൗൺസിലിംഗിന് വിധേയനാക്കാൻ പിതാവ് തീരുമാനിച്ചു. വിശദമായി ചോദിച്ചെങ്കിലും ആദ്യമൊന്നും അവൻ ഒന്നും പറഞ്ഞില്ല. തോളത്ത് കൈയ്യിട്ട് സ്നേഹത്തോടെ കാര്യം തിരക്കിയപ്പോൾ ഒരു പൊട്ടിക്കരച്ചിലായിരുന്നു അരുണിൻെറ മറുപടി. വീട്ടിൽ അച്ഛനും അമ്മയും തമ്മിൽ എന്നും വഴക്കും അടിയുമാണ്. ഭക്ഷണമുണ്ടാക്കിയിട്ട് ദിവസങ്ങൾ കഴിഞ്ഞു. പരസ്പരം അടിച്ച് സ്വന്തം വാശി തീ൪ക്കുന്ന തിരക്കിനിടയിൽ ഇതെല്ലാം കണ്ടുവളരുന്ന ഒരു മകൻ വീട്ടിലുണ്ടെന്ന കാര്യം അവ൪ മറന്നു.
വ്യത്യസ്ത സാഹചര്യങ്ങളോട് രണ്ട് കൗമാരക്കാ൪ എങ്ങനെ പ്രതികരിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് മുകളിൽ വിവരിച്ച സംഭവങ്ങൾ. പ്രവാസ ലോകത്തെ വിദ്യാ൪ഥികൾ നേരിടുന്ന പ്രശ്നങ്ങളെ സംബന്ധിച്ച് ഗൗരവതരമായ പഠനം ആവശ്യമാണെന്ന് ഈ സംഭവങ്ങൾ തെളിയിക്കുന്നു. നാട്ടിലെ സാഹചര്യങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് കൗമാരക്കാരെ സംബന്ധിച്ചിടത്തോളം പ്രവാസലോകത്തെ അന്തരീക്ഷം, അത് വീട്ടിലായാലും സ്കൂളിലായാലും പുറത്തായാലും. ചുരുങ്ങിപ്പോയ ലോകവും കൃത്രിമമായ സ്നേഹപ്രകടനങ്ങളും അവരുടെ പെരുമാറ്റ രീതികളെയും സ്വഭാവരൂപവത്കരണത്തെയും പ്രതികൂലമായി ബാധിക്കുന്നു. പ്രവാസി വിദ്യാ൪ഥികളുടെ പ്രശ്നങ്ങളിലേക്കും അവയുടെ കാരണങ്ങളിലേക്കും ഇറങ്ങിച്ചെല്ലുമ്പോൾ ആശങ്കപ്പെടുത്തുകയും അമ്പരപ്പിക്കുകയും ചെയ്യുന്ന യാഥാ൪ഥ്യങ്ങളിലേക്കാണ് നമ്മൾ ചെന്നെത്തുക. വീട്ടിൽ നിന്നും സ്കൂളിൽ നിന്നും ചുറ്റുപാടുകളിൽ നിന്നും നേരിടേണ്ടി വരുന്ന സമ്മ൪ദ്ദങ്ങൾ ഓരോ കുട്ടിയെയും ഓരോ വിധത്തിലാണ് സ്വാധീനിക്കുന്നത്. കൗമാരക്കാരിലാണ് ഇത്തരം സമ്മ൪ദ്ദങ്ങൾ ഏറ്റവും ആഴത്തിലുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. കുട്ടികളുടെ അച്ചടക്കമില്ലായ്മക്കും അശ്രദ്ധക്കും വഴിവിട്ട സഞ്ചാരങ്ങൾക്കും അവരെ കണ്ണടച്ചുകുറ്റപ്പെടുത്തുമ്പോൾ അവരുടെ മനസ്സറിയാനോ പ്രായത്തിൻെറ സവിശേഷതകൾ മനസ്സിലാക്കാനോ വിദ്യാസമ്പന്നരായ രക്ഷിതാക്കൾക്ക് പോലും കഴിയാതെ പോകുന്നു. പാത്രമറിഞ്ഞ് വിളമ്പാനറിയാത്ത അധ്യാപകരും ഇവിടെ പ്രതിക്കൂട്ടിലാണ്.
നാടിനെ അപേക്ഷിച്ച് ഇവിടെയുള്ള പ്രവാസി കുടുംബങ്ങളിൽ കുടുംബാംഗങ്ങൾ തമ്മിലുള്ള ബന്ധത്തിന് ഊഷ്മളത കുറവാണ്. സ്കൂളും ട്യൂഷനും അത് കഴിഞ്ഞുള്ള ഇടവേളകളിൽ കമ്പ്യൂട്ടറുമായി കഴിയുന്ന കുട്ടികൾക്കും തിരക്കുകൾക്കിടയിൽ കുടുംബത്തിനായി സമയം മാറ്റിവെക്കാനില്ലാത്ത രക്ഷിതാക്കൾക്കുമിടയിൽ ആരോഗ്യകരമായ ആശയവിനിമയങ്ങളോ സ്നേഹപ്രകടനങ്ങളോ തുറന്ന ഇടപഴകലുകളോ ഉണ്ടാകുന്നില്ലെന്ന് ഫാമിലി കൗൺസിലിംഗ് രംഗത്ത് പ്രവ൪ത്തിക്കുന്നവ൪ ചൂണ്ടിക്കാട്ടുന്നു. 70 ശതമാനം രക്ഷിതാക്കളും ജോലി ചെയ്യുന്നവരാണ്. കുട്ടികളുടെ ആവശ്യങ്ങൾ അപ്പപ്പോൾ നി൪വഹിച്ചുകൊടുക്കുന്നതിൽ കഴിയുന്നു മിക്ക രക്ഷിതാക്കളുടെയും ഉത്തരവാദിത്തം.
മക്കൾ പുറത്തും സ്കൂളിലും എങ്ങനെ?, പഠനത്തിൽ എവിടെ നിൽക്കുന്നു?, അധ്യാപകരും സുഹൃത്തുക്കളുമായുള്ളള ബന്ധം എങ്ങനെ? ഇതൊന്നും അന്വേഷിക്കുന്നില്ല. ഐപോഡും ഐപാഡും വില കൂടിയ മൊബൈൽ ഫോണും നൽകി മക്കളോാടുള്ള സ്നേഹം ഊട്ടിയുറപ്പിക്കാൻ ശ്രമിക്കുന്നവരാണ് ഇന്നത്തെ രക്ഷിതാക്കൾ. മക്കൾക്ക് പറയാനുള്ളത് തുറന്ന മനസ്സോടെ കേൾക്കാൻ, അവരുടെ അഭിപ്രായങ്ങൾക്കും വിലകൽപ്പിക്കാൻ, അവരുടെ ഇഷ്ടാനിഷ്ടങ്ങൾ അറിഞ്ഞ് പെരുമാറാൻ രക്ഷിതാക്കൾക്ക് കഴിയുന്നില്ല.
രക്ഷിതാക്കളുടെ സ്നേഹവും അംഗീകാരവും കുട്ടികൾ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന സമയമാണ് കൗമാരപ്രായം. തങ്ങൾ ആഗ്രഹിക്കുന്ന കരുതലും പരിഗണനയും സ്നേഹവും സുരക്ഷിതത്വവും സ്വന്തം കുടുംബാംഗങ്ങളിൽ നിന്ന് ലഭിക്കാതെ വരുമ്പോൾ അവ൪ മറ്റ് വഴികൾ തേടാൻ നി൪ബന്ധിതരാകും. കൂട്ടുകാരും ഇൻറ൪നെറ്റും നൽകുന്ന വികലമായ അറിവുകളുടെയും കാഴ്ചയുടെയും ലോകമാണ് വീടിന് പുറത്ത് അവരെ കാത്തിരിക്കുന്നത്.
പ്രവാസി വിദ്യാ൪ഥികളിൽ ഭൂരിഭാഗത്തിനും മാതാപിതാക്കളോടുള്ളതിനേക്കാൾ അടുപ്പവും വൈകാരികതയും സുഹൃത്തുക്കളോടാണ് എന്നതാണ് ശ്രദ്ധയമായ വസ്തുത. സ്കൂളിലും പുറത്തും സ്കൂൾ ബസ്സിലും വീട്ടിലെത്തിയാൽ സോഷ്യൽ നെറ്റ്വ൪ക്ക് സൈറ്റുകൾ വഴിയും അവ൪ നിരന്തരം ഇടപഴകുന്നത് സുഹൃത്തുക്കളുമായാണ്. അതുകൊണ്ട്തന്നെ സുഹൃത്തുക്കളുടെ സ്വാധീനം ഇവരിൽ വളരെ കൂടുതലായിരിക്കും. അവ൪ പക൪ന്നുനൽകുന്ന അപക്വമായ അറിവുകളിൽ നിന്നായിരിക്കും ഇക്കൂട്ട൪ പലപ്പോഴും ജീവിതത്തോടുള്ള കാഴ്ചപ്പാട് രൂപപ്പെടുത്തുക. വീട്ടിൽ അന്ത൪മുഖനായ കുട്ടി കൂട്ടുകാ൪ക്കിടയിൽ സംസാരവും തമാശകളും കൊണ്ട് നിറഞ്ഞുനിൽക്കുന്നവനായിരിക്കും. കൂട്ടുകാരോട് പെരുമാറുന്നതുപോലെ മക്കൾ വീട്ടിലെത്തിയാൽ പെരുമാറുന്നില്ലെന്ന് പരാതി പറയുന്ന രക്ഷിതാക്കൾ മക്കൾക്ക് മുന്നിൽ ഒരു സുഹൃത്തായി മാറാൻ തങ്ങൾക്ക് ഇനിയും കഴിഞ്ഞിട്ടില്ലെന്ന സത്യം മറന്നുപോകുന്നു.

(നാളെ: വീട്ടിലൊരുക്കാം, സൗഹൃദത്തിൻെറ ലോകം)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story