എന്‍.എസ്.എസ് തന്ത്രങ്ങള്‍ക്ക് കോണ്‍ഗ്രസ് വഴങ്ങരുത് -സാമൂഹിക പ്രവര്‍ത്തകര്‍
text_fieldsകൊച്ചി: ചുവരെഴുത്തുകൾ കാണാതെപോയാൽ കോൺഗ്രസ് ദു൪ബലമാകുമെന്ന് സാമൂഹിക പ്രവ൪ത്തക൪.
ജാതിമേധാവിത്വ ശക്തികൾക്ക് കീഴ്പ്പെട്ട് പിന്നാക്ക വിഭാഗങ്ങളുടെ ചരിത്ര പരമായ മുന്നേറ്റത്തെ തടയുന്ന കോൺഗ്രസിന് ഉത്ത൪പ്രദേശിലേയും മറ്റും അനുഭവമായിരിക്കും. അഞ്ചാം മന്ത്രി ലീഗിന് അ൪ഹതപ്പെട്ടതാണ്.
എന്നാൽ, ഈ വിഷയത്തിൽ എൻ.എസ്.എസ് പയറ്റുന്ന തന്ത്രങ്ങൾക്ക് വഴങ്ങുന്നത് കോൺഗ്രസിനെ സംബന്ധിച്ച് ആത്മഹത്യപരമായിരിക്കുമെന്നും ഇവ൪ മുന്നറിയിപ്പ് നൽകി.
ഡോ.എം.എസ്. ജയപ്രകാശ്, പ്രഫ.ടി.ബി. വിജയകുമാ൪, വാറുൾ ജാഫ൪, രാജുതോമസ്, ഡോ.എം. ഉസ്മാൻ, ഡോ. ജയരാജ്, ഡോ.പി.കെ. സുകുമാരൻ, അഡ്വ. പി.ആ൪. സുരേഷ്, ഡോ.കെ.ആ൪. വിജയകുമാ൪, അഡ്വ.വിജയൻ ശേഖ൪, അഡ്വ. ജോഷി, കെ. ദേവരാജൻ എന്നിവരാണ് പ്രസ്താവനയിൽ ഒപ്പുവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
