അന്നന്‍ വീണ്ടും സിറിയയില്‍
text_fieldsഡമസ്കസ്: സിറിയൻ പ്രതിസന്ധിക്ക് പരിഹാരം തേടി യു.എൻ പ്രത്യേക ദൂതൻ കോഫി അന്നൻ വീണ്ടും ഡമസ്കസിലെത്തി. സൈന്യത്തെ നഗരങ്ങളിൽനിന്ന് ഭാഗികമായി പിൻവലിക്കാൻ പ്രസിഡന്റ് ബശ്ശാ൪ അൽഅസദ് സന്നദ്ധത പ്രകടിപ്പിച്ചതായി അന്നന്റെ വക്താവ് അഹ്മദ് ഫൗസി അറിയിച്ചു.
സൈനിക പിന്മാറ്റത്തിന് മേൽനോട്ടം വഹിക്കാൻ യു.എൻ സൂപ്പ൪വൈസ൪മാരെ വിന്യസിക്കുന്നത് ച൪ച്ചചെയ്യാൻ നോ൪വീജിയൻ ജനറൽ റോബ൪ട്ട് ന്യൂഡ് നേതൃത്വം നൽകുന്ന സംഘം ഇന്ന് സിറിയയിലെത്തും.
പ്രധാന നഗരങ്ങളിൽനിന്ന് സേനയെ പിൻവലിക്കുമെന്ന് ഉറപ്പു നൽകിയശേഷവും സിറിയയിൽ സുരക്ഷാസേനയും വിമതരും ഏറ്റുമുട്ടി. അൽതിബ, അൽഖാബു, ഹിംസ് എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏഴു സ്ത്രീകൾക്കുനേരെ സേന വെടിയുതി൪ത്തതാണ് ഏറ്റുമുട്ടലിനിടയാക്കിയത്. ഇവരിൽ രണ്ടു പേ൪ കൊല്ലപ്പെട്ടു. നാലു പേ൪ക്ക് പരിക്കുണ്ട്.
ഹിംസിലും റസ്താനിലും കനത്ത ഷെൽ-മെഷീൻഗൺ ആക്രമണങ്ങൾ നടക്കുന്നതായി റിപ്പോ൪ട്ടുണ്ട്. ഡമസ്കസിനു സമീപമുള്ള ദഊമയിലെ അബ്ദുൽ റഊഫ് ജില്ലയിൽ സ്ഫോടനം നടന്നതായി റിപ്പോ൪ട്ടുണ്ട്. പുല൪ച്ചവരെ ദഊമയിൽ ഷെല്ലാക്രമണം അരങ്ങേറി.
വ്യാഴാഴ്ച 2800 സിവിലിയന്മാരാണ് തു൪ക്കിയിലേക്ക് കടന്നത്. ബുകുൽമെസ് ഗ്രാമത്തിലേക്ക് 44 ബസിലാണ് ആളുകൾ എത്തിയത്. കൂടുതൽ പേ൪ കടക്കാൻ ശ്രമങ്ങൾ നടത്തുന്നുണ്ട്. സിറിയയിലെ സ്ഥിതി കൂടുതൽ രൂക്ഷാവസ്ഥയിലേക്ക് നീങ്ങുന്നതായി യു.എൻ സെക്രട്ടറി ജനറൽ ബാൻ കി മൂൺ പ്രസ്താവിച്ചശേഷവും ഏറ്റുമുട്ടൽ കനക്കുന്നതായാണ് റിപ്പോ൪ട്ട്.
രാജ്യത്തെ തടവറകൾ സന്ദ൪ശിക്കാൻ ബശ്ശാ൪ ഭരണകൂടം അനുമതി നൽകിയതായി റെഡ്ക്രോസ് അധ്യക്ഷൻ ജേക്കബ് കെല്ലൻ ബ൪ഗ൪ മാധ്യമങ്ങളെ അറിയിച്ചു. കെല്ലൻ ബ൪ഗ൪ കഴിഞ്ഞ രണ്ടു ദിവസമായി സിറിയൻ അധികൃതരുമായി നടത്തിയ ച൪ച്ചക്കൊടുവിലാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
