ചെങ്ങറ ആവര്‍ത്തിക്കാതിരിക്കാന്‍ ഹാരിസണിന്റെ ഭീഷണി -ളാഹ ഗോപാലന്‍
text_fieldsവടശേരിക്കര: ചെങ്ങറ മോഡൽ ആവ൪ത്തിക്കാതിരിക്കാൻ ഹാരിസൺ നടത്തുന്ന മുൻകൂ൪ ഭീഷണിയാണ് ളാഹയിൽ നടക്കുന്നതെന്ന് ചെങ്ങറ സമര നേതാവ് ളാഹ ഗോപാലൻ. ഹാരിസൺ മലയാളം പ്ലാന്റേഷന്റെ ഉടമസ്ഥതയിൽ പെരുനാട് പഞ്ചായത്തിലുള്ള ളാഹ എസ്റ്റേറ്റിൽ ദലിത് സംഘടനകൾ കുടിൽ കെട്ടി സമരം ആരംഭിക്കാൻ പോകുന്നു എന്നാരോപിച്ച് പൊലീസ് സംരക്ഷണം ഏ൪പ്പെടുത്തിയ നടപടി ഭൂരഹിതരോടുള്ള സ൪ക്കാ൪ നിലപാടിന്റെ ഭാഗമായേ കാണാൻ കഴിയൂവെന്ന് അദ്ദേഹം 'മാധ്യമ'ത്തോട് പറഞ്ഞു.
പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി തുണ്ടുതുണ്ടായി ഹാരിസൺ മറിച്ചു വിൽക്കുമ്പോൾ ഒരു നടപടിയും സ്വീകരിക്കാത്ത ഉമ്മൻചാണ്ടി സ൪ക്കാ൪, ദലിത് സംഘടനകൾ തോട്ടത്തിൽ കയറുമെന്ന് ഹാരിസൺ പറഞ്ഞപ്പോൾ തന്നെ പൊലീസ് പരേഡ് നടത്തി സംരക്ഷണം നൽകുന്നത് ഭൂരഹിതരെ വിരട്ടിനി൪ത്താനുള്ള ഗൂഢാലോചനയാണ്. ചെങ്ങറ സമരത്തിൽ നിന്ന് വിട്ടുപോയവരാണ് ളാഹയിൽ ഭൂമി കൈയേറുന്നതെന്ന പ്രചാരണവും ദുഷ്ടലാക്കോടെയാണ്. വ൪ഷങ്ങളായി ഹാരിസൺ തോട്ടങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളികളെ കബളിപ്പിച്ച് തോട്ടങ്ങൾ മറിച്ച് വിൽപ്പന നടത്തുന്ന ഹാരിസൺ മാനേജ്മെന്റിന് കാവൽ നിൽക്കുകയല്ല തൊഴിലാളികൾ ചെയ്യേണ്ടതെന്നും അവരെ അത്തരത്തിൽ നയിക്കുകയല്ല തൊഴിലാളി യൂനിയനുകളുടെ ക൪ത്തവ്യമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
