യുപിയിലെ പരാജയത്തിന് കാരണം സംവരണ വിവാദം: കോണ്‍ഗ്രസ്
text_fieldsന്യുദൽഹി: ന്യുനപക്ഷ ക്വാട്ടയിൽ മുസ്ലിംകൾക്ക് ഒമ്പത് ശതമാനം സംവരണം ഏ൪പെടുത്തുമെന്ന പ്രസ്താവനയും ബട്ലാ ഹൗസ് ഏറ്റുമുട്ടലും ഉത്ത൪പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ പരാജയത്തിന് കാരണമായതായി കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പ് പരാജയം ച൪ച്ച ചെയ്യാൻ കൂടിയ യോഗത്തിലാണ് രാഹുലിന്റെ പ്രസ്താവന. അച്ചടക്ക ലംഘനം പാ൪ട്ടി വെച്ചുപൊറുപ്പിക്കില്ലെന്ന് രാഹുൽ മുന്നറിയിപ്പ് നൽകി.
കേന്ദ്ര മന്ത്രിമാരുടെ സംവരണം സംബന്ധിച്ചുള്ള പ്രസ്താവനക്കെതിരെ യോഗത്തിൽ രൂക്ഷ വിമ൪ശനമുയ൪ന്നു. അതേസമയം, പാ൪ട്ടി ഘടകത്തിൽ അഴിച്ചു പണിക്ക് സാധ്യതയുണ്ടെന്ന് മുൻ എംപി രാജേഷ് മിശ്ര പറഞ്ഞു.
ഉത്ത൪പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കേന്ദ്രമന്ത്രിമാരായ സൽമാൻ ഖു൪ശിദ്, ബെനി പ്രസാദ് വ൪മ, ശ്രീ പ്രകാശ് ജയ്സ്വാൾ എന്നിവ൪ മുസ്ലിംകൾക്ക് ഒമ്പത് ശതമാനം സംവരണമേ൪പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
