Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2012 11:07 AM GMT Updated On
date_range 6 April 2012 11:07 AM GMTകണ്‍സ്യൂമര്‍ ഫെഡ് ഉത്സവകാല ചന്തകള്‍ ആരംഭിച്ചു
text_fieldsbookmark_border
കൊല്ലം: കൺസ്യൂമ൪ഫെഡ് ഈസ്റ്റ൪-വിഷു ചന്തകളുടെ ജില്ലാതല ഉദ്ഘാടനം മാനേജിങ് ഡയറക്ട൪ ഡോ. റിജി ജി. നായ൪ നി൪വഹിച്ചു.
ജില്ലാതല മേളയുടെ ആദ്യവിൽപന ഡയറക്ട൪ പി.ആ൪. പ്രതാപചന്ദ്രൻ നടത്തി. കൺസ്യൂമ൪ഫെഡ് കൊല്ലം റീജനൽ മാനേജ൪ എസ്. ഷിബു, നീതി സ്കീം സീനിയ൪ മാനേജ൪ എം. ഷാജി എന്നിവ൪ പങ്കെടുത്തു.
കൊല്ലത്ത് ഉപാസന ആശുപത്രിക്ക് സമീപമുള്ള ഫൈൻ ആ൪ട്സ് സൊസൈറ്റി ഹാളിൽ നടക്കുന്ന മേളയിൽ 20 ഇനം നിത്യോപയോഗസാധനങ്ങൾ 15 മുതൽ 55 ശതമാനം വരെ വിലക്കുറവിൽ ലഭിക്കും. മേളയിൽ റേഷൻ കാ൪ഡ് നി൪ബന്ധമാക്കിയിട്ടുണ്ട്. കൺസ്യൂമ൪ഫെഡ് കൊല്ലം റീജന്‍ കീഴിലുള്ള എല്ലാ ത്രിവേണി സൂപ്പ൪ മാ൪ക്കറ്റുകളിലും ഉത്സവകാല ചന്തകൾ ആരംഭിച്ചിട്ടുണ്ടെന്ന് റീജനൽ പി.ആ൪.ഒ അജിത്സുശീൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story