ആറ്റിങ്ങൽ: നഗരൂരിൽ വീട് കുത്തിതുറന്ന് ഒമ്പത് പവൻ ആഭരണങ്ങളും പണവും വീട്ടുപകരണങ്ങളും കവ൪ന്നു. വെള്ളംകൊള്ളി മീരാമന്ദിരത്തിൽ ദീപക്കിൻെറ വീട്ടിലാണ് ബുധനാഴ്ച രാത്രി കവ൪ച്ച നടന്നത്. ദീപക്കിൻെറ സഹോദരൻ രേഖനാണ് ഇവിടെ താമസിച്ചിരുന്നത്. ഒരാഴ്ച മുമ്പാണ് രേഖൻ വിദേശത്തുനിന്ന് നാട്ടിലെത്തിയത്. ബുധനാഴ്ച രേഖനും കുടുംബവും സമീപത്തെ കുടുംബവീട്ടിലാണ് ഉറങ്ങിയത്. വ്യാഴാഴ്ച രാവിലെ തിരികെയെത്തിയപ്പോഴാണ് വിവരം അറിയുന്നത്.
പിൻഭാഗത്തെ വാതിൽകുത്തിപ്പൊളിച്ചാണ് മോഷ്ടാക്കൾ അകത്ത് കടന്നത്. എല്ലാ മുറികളുടെയും വാതിലുകളും അലമാരകളും കുത്തിപ്പൊളിച്ച് പരിശോധിച്ച നിലയിലാണ്. കിടപ്പുമുറിയിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന എട്ടേമുക്കാൽ പവൻ സ്വ൪ണാഭരണങ്ങൾ, 700 ദി൪ഹം ഉൾപ്പെടെ പതിനായിരം രൂപ, ചെക്ക് ബുക്ക്, എൽ.സി.ഡി ടി.വി, മൊബൈൽഫോണുകൾ എന്നിവയാണ് നഷ്ട്ടപ്പെട്ടത്. ആറ്റിങ്ങൽ പൊലീസ് കേസെടുത്തു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2012 10:59 AM GMT Updated On
date_range 2012-04-06T16:29:32+05:30വീട് കുത്തിത്തുറന്ന് ഒമ്പത് പവനും പണവും കവര്‍ന്നു
text_fieldsNext Story