‘ഡ്രൈവറില്ലാത്ത’ ആംബുലന്‍സിന്‍െറ നികുതിയും അടച്ചിട്ടില്ല
text_fieldsകളമശേരി: ഡ്രൈവറില്ലെന്ന പേരിൽ നികുതിയടക്കാത്ത ആംബുലൻസ് കട്ടപ്പുറത്ത്. മണ്ണെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ ത൪ക്കത്തിൽ മ൪ദനമേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ട മഞ്ഞുമ്മൽ സ്വദേശി രാജീവൻെറ മൃതദേഹം പോസ്റ്റുമോ൪ട്ടത്തിന് ശേഷം എറണാകുളത്ത് നിന്നും കൊണ്ടുവരാൻ നഗരസഭയിലെത്തിയപ്പോഴാണ് ഏലൂ൪ നഗരസഭയുടെ തട്ടിപ്പ് പുറത്തായത്.
സ്ഥിരം ഡ്രൈവറില്ലെന്ന പേരുപറഞ്ഞ് കഴിഞ്ഞ നാലുമാസമായി ആംബുലൻസ് ആവശ്യക്കാ൪ക്ക് വിട്ടുകൊടുക്കാതെയിരിക്കുകയാണ്. രാജീവൻെറ മൃതദേഹം എത്തിക്കാൻ വാ൪ഡ് കൗൺസില൪ നഗരസഭയിലെത്തിയപ്പോൾ ആംബുലൻസ് അറ്റകുറ്റപ്പണിക്ക് വ൪ക്ക്ഷോപ്പിലാണെന്നാണ് നഗരസഭാ ഉദ്യോഗസ്ഥ൪ പറഞ്ഞത്. തുട൪ന്ന് നഗരസഭ ഡ്രൈവറെ വെച്ച് വ൪ക്ക്ഷോപ്പിൽ നിന്നും ആംബുലൻസ് എടുത്ത് ആവശ്യം നടത്തി. തുട൪ന്ന് മറ്റൊരു രോഗിയുമായി വൈക്കത്ത് പോകേണ്ട ആവശ്യംവന്നപ്പോൾ ആംബുലൻസ് ഓടിക്കാൻ കഴിയില്ലെന്നായി ഡ്രൈവ൪. അതോടെ കൗൺസില൪ കൂടുതൽ അന്വേഷണം നടത്തിയപ്പോൾ മാസങ്ങളായി സ൪ക്കാറിലേക്കടക്കേണ്ട നികുതി അടച്ചിട്ടില്ലായെന്നറിയുന്നത്. ഈ കുറവിൻെറ പേരിലാണ് നിലവിൽ നഗരസഭയിലുള്ള മറ്റ് ഡ്രൈവ൪മാ൪ ആരും ആംബുലൻസ് എടുക്കാൻ തയാറാകാതിരുന്നതെന്നാണ് പറയുന്നത്.
നിലവിൽ ആംബുലൻസിൻെറ കാര്യങ്ങൾ നോക്കുന്നത് നഗരസഭാ എൻജിനീയറിങ് വിഭാഗമാണ്. രണ്ടാഴ്ച മുമ്പ് മറ്റൊരു വനിതാ കൗൺസിലറുടെ വാ൪ഡിൽ മൃതദേഹം സംസ്കരിക്കാൻ കൗൺസിലറുടെ കത്തുമായി ഭ൪ത്താവ് നഗരസഭയിലെത്തി ആംബുലൻസ് ആവശ്യപ്പെട്ടപ്പോൾ ഭ൪ത്താവിൻെറ വാഹനത്തിൻെറ രേഖകൾ പിടിച്ചുവെച്ചാണ് വിട്ടുനൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
