നിക്ഷേപം സ്വീകരിക്കല്‍: മുത്തൂറ്റിന് ആര്‍.ബി.ഐ വിലക്ക്
text_fieldsതൃശൂ൪: സ്വകാര്യപണമിടപാട് സ്ഥാപനമായ മുത്തൂറ്റ് ഫിൻകോ൪പ്പിൻെറ പങ്കാളിത്തസ്ഥാപനമായ മുത്തൂറ്റ് എസ്റ്റേറ്റ്സ് ഇൻവെസ്റ്റ്മെൻറ്സ് പൊതുജനങ്ങളിൽനിന്ന് നിക്ഷേപം സ്വീകരിക്കുന്നത് റിസ൪വ് ബാങ്ക് വിലക്കി. നിക്ഷേപം സ്വീകരിക്കുന്നത് തടവ്ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണെന്ന് ആ൪.ബി.ഐ മാ൪ച്ച് 29ന് പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കി. തൃശൂ൪ വലപ്പാട് ആസ്ഥാനമായ മണപ്പുറം അഗ്രോ ഫാംസ് നിക്ഷേപം സ്വീകരിക്കുന്നത് ഫെബ്രുവരിയിൽ ആ൪.ബി.ഐ വിലക്കിയിരുന്നു.തിരുവനന്തപുരം ആസ്ഥാനമായ, നിക്ഷേപം സ്വീകരിക്കാൻ അധികാരമില്ലാത്ത ബാങ്കിതര ധനകാര്യ കമ്പനിയായ മുത്തൂറ്റ് ഫിൻകോ൪പ്പിൻെറ പങ്കാളിത്തസ്ഥാപനമായ മുത്തൂറ്റ് എസ്റ്റേറ്റ്്സ് ഇൻവെസ്റ്റ്മെൻറ്സ് സ്ഥിരനിക്ഷേപം ഉൾപ്പെടെ പൊതുജനങ്ങളിൽനിന്ന് പല തരത്തിലുള്ള നിക്ഷേപങ്ങൾ സ്വീകരിക്കുന്നതായി ശ്രദ്ധയിൽപെട്ടതായി ആ൪.ബി.ഐ ഉത്തരവിൽ പറയുന്നു. മുത്തൂറ്റ് ഫിൻകോ൪പ്പിൻെറ ശാഖകൾ വഴിയാണ് നിക്ഷേപം സ്വീകരിക്കുന്നത്.
ഇതിൽ പണം നിക്ഷേപിക്കുന്നവ൪ അത് സ്വന്തം ഉത്തരവാദിത്തത്തിൽ ചെയ്യണം. മുത്തൂറ്റ് എസ്റ്റേറ്റ്സിന് നിക്ഷേപം സ്വീകരിക്കാൻ ഫിൻകോ൪പ്പിൻെറ ഓഫിസും സംവിധാനങ്ങളും സൗകര്യപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നും ആ൪.ബി. ഐ ഉത്തരവിട്ടു.മണപ്പുറം ഫിനാൻസിന് പങ്കാളിത്തമുള്ള മണപ്പുറം അഗ്രോ ഫാംസ് നിക്ഷേപം സ്വീകരിക്കുന്നതിലും ആ൪.ബി.ഐ സമാന ഇടപെടലാണ് ഫെബ്രുവരിയിൽ നടത്തിയത്. തുട൪ന്ന് മണപ്പുറം ഡയറക്ട൪ബോ൪ഡ് യോഗം ചേ൪ന്ന് ആ൪.ബി.ഐയുടെ ഏത് നി൪ദേശവും പാലിക്കാമെന്ന് മറുപടി നൽകിയാണ്് നടപടി ഒഴിവാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
