താരപ്രഭയില്‍ ഇന്ന് ഓപണിങ് നൈറ്റ്
text_fieldsചെന്നൈ: ബോളിവുഡ് താരനിരയും പോപ് ഗായകരുമടക്കമുള്ള സെലിബ്രിറ്റികളുടെ പ്രൗഢസാന്നിധ്യത്തിൽ ഇന്ത്യൻ പ്രീമിയ൪ ലീഗ് (ഐ.പി.എൽ) ക്രിക്കറ്റ് ടൂ൪ണമെൻറിൻെറ അഞ്ചാം എഡിഷന്ഇന്ന് തുടക്കമാവും. ഓപണിങ് നൈറ്റ് എന്ന് പേരിട്ടിരിക്കുന്ന ഉദ്ഘാടന പരിപാടികൾ വൈകീട്ട് ചെന്നൈ വൈ.എം.സി.എ കോളജ് ഓഫ് ഫിസിക്കൽ എജുക്കേഷൻ മൈതാനത്താണ് നടക്കുന്നത്. മത്സരങ്ങൾ നാളെ ആരംഭിക്കും. അമേരിക്കൻ പോപ് ഗായിക കാറ്റി പെറി ഇന്ത്യയിൽ ആദ്യമായി പങ്കെടുക്കുന്ന പരിപാടി എന്ന പ്രത്യേകത ഓപണിങ് നൈറ്റിനുണ്ട്. നൃത്തച്ചുവടുകളുമായി തെന്നിന്ത്യൻ സൂപ്പ൪താരം പ്രഭുദേവയും സംഘവുമുണ്ടാവും.
അമിതാഭ് ബച്ചൻ, സൽമാൻ ഖാൻ, പ്രിയങ്ക ചോപ്ര, കരീന കപൂ൪ തുടങ്ങിയ ബോളിവുഡ് താരപ്പട ഉദ്ഘാടന മാമാങ്കത്തിന് കൊഴുപ്പുകൂട്ടാനെത്തുന്നുണ്ട്. 1500 രൂപ മുതൽ മുകളിലോട്ടാണ് പരിപാടിയുടെ ടിക്കറ്റ് നിരക്ക്. 12 വേദികളിലായി ഒമ്പത് ടീമുകളാണ് ഇക്കുറി മാറ്റുരക്കുന്നത്. ആകെ 76 മത്സരങ്ങൾ. ലീഗ് റൗണ്ടിൽ 72 കളികളും നാല് പ്ളേ ഓഫ് മത്സരങ്ങളുമുണ്ടാവും. കഴിഞ്ഞ തവണ കൊച്ചി ടസ്കേഴ്സ് കേരള അടക്കം പത്ത് ടീമുകൾ ഐ.പി.എല്ലിലുണ്ടായിരുന്നു. കൊച്ചിയെ ബി.സി.സി.ഐ പുറത്താക്കിയതോടെയാണ് ഒമ്പതായി ചുരുങ്ങിയത്. ചെന്നൈ സൂപ്പ൪ കിങ്സ്, മുംബൈ ഇന്ത്യൻസ്, ബാംഗ്ളൂ൪ റോയൽ ചലഞ്ചേഴ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, കിങ്സ് ഇലവൻ പഞ്ചാബ്, ദൽഹി ഡെയ൪ ഡെവിൾസ്, ഹൈദരാബാദ് ഡെക്കാൻ ചാ൪ജേഴ്സ്, പുണെ വാരിയേഴ്സ്, രാജസ്ഥാൻ റോയൽസ് എന്നിവയാണ് ടീമുകൾ. പ്രമുഖരായ സ്വദേശ, വിദേശ താരങ്ങൾ ഇക്കുറിയും കളത്തിലിറങ്ങുന്നുണ്ട്.
നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പ൪ കിങ്സും ചാമ്പ്യൻസ് ട്രോഫി ജേതാക്കളായ മുംബൈ ഇന്ത്യൻസും തമ്മിൽ നാളെ ചെന്നൈ ചെപ്പോക്കിലാണ് ആദ്യ കളി. ഇന്ത്യൻ ക്യാപ്റ്റൻ എം.എസ്. ധോണിയുടെ നേതൃത്വത്തിലാണ് ചെന്നൈ ഹാട്രിക് കിരീടം ലക്ഷ്യമിട്ട് ഇറങ്ങുന്നത്. മുംബൈയെ സ്പിൻ ബൗള൪ ഹ൪ഭജൻ സിങ് നയിക്കും. ഇരു ടീമും പരിശീലനം തുടങ്ങിയിട്ടുണ്ട്. ഗ്ളാമറിൻെറയും പണക്കൊഴുപ്പിൻെറയും മേളയായ ഐ.പി.എൽ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോ൪ഡിൻെറ പ്രധാന വരുമാനങ്ങളിലൊന്നായി മാറിക്കഴിഞ്ഞു. ഇനിയുള്ള 54 ദിവസങ്ങൾ ക്രിക്കറ്റ് ആവേശത്തിൻേറതാണ്. കലാശക്കളി മേയ് 27ന് നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
