ലോകകപ്പ് ഓര്‍മകള്‍ക്ക് മരണമില്ല -സചിന്‍
text_fieldsന്യൂദൽഹി: ഇന്ത്യയുടെ ക്രിക്കറ്റ് ലോകകപ്പ് കിരീടധാരണത്തിന് ഇന്നലെ ഒരു വയസ്സ് തികഞ്ഞിട്ടും അതുണ്ടാക്കിയ ആവേശം മാസ്റ്റ൪ ബ്ളാസ്റ്റ൪ സചിൽ ടെണ്ടുൽകറുടെ മനസ്സിൽ അലതല്ലുകയാണ്. ‘02.04.2011- എന്തൊരു ദിവസമായിരുന്നു അത്. സമയം പറക്കുകയായിരിക്കാം. എന്നാൽ, ഓ൪മകൾക്ക് മരണമില്ല’ -സചിൻ ട്വിറ്ററിൽ കുറിച്ചു. ലോകകപ്പ് നേടിയിട്ട് ഒരു വ൪ഷം പൂ൪ത്തിയായെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന് വെടിക്കെട്ട് ബാറ്റ്സ്മാൻ വീരേന്ദ൪ സെവാഗും ട്വീറ്റ് ചെയ്തു. ആരാധക൪ക്കും ബി.സി.സി.ഐക്കും വീരുവിൻെറ വക നന്ദിപ്രകടനവും. കഴിഞ്ഞ വ൪ഷം ഏപ്രിൽ രണ്ടിന് മുംബൈയിൽ നടന്ന കലാശക്കളിയിൽ അയൽക്കാരായ ശ്രീലങ്കയെ എം.എസ്. ധോണിയുടെ സംഘം ആറു വിക്കറ്റിനാണ് തക൪ത്തത്. കപിൽ ദേവിനുശേഷം ഇന്ത്യക്ക് ലോകകപ്പ് നേടിത്തന്ന് അങ്ങനെ ധോണിയും ചരിത്രത്താളുകളിൽ ഇടംപിടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
