കണ്ണൂ൪: ഫോ൪ട്ട് റോഡിലെ ഫുട്പാത്തുകൾ നവീകരിക്കുന്നു. ഓവുചാലുകൾക്ക് പുതിയ സ്ളാബ് നി൪മിച്ച് ടൈൽ പതിച്ച് നവീകരിക്കുകയാണ് റോഡിൻെറ ഇരുവശത്തും. ഫുട്പാത്തുകളിലാണ് ടൈൽ പതിക്കുന്നത്. 20 ലക്ഷം രൂപ ചെലവിലാണ് നഗരസഭ ടൈൽ പതിക്കൽ പദ്ധതി നടപ്പാക്കുന്നത്. പ്ളാസ ജങ്ഷൻ മുതൽ എസ്.ബി.ഐ താവക്കര റോഡുവരെയാണ് നടപ്പാതയിൽ ടൈൽ പതിക്കുന്നത്.
നവീകരണത്തിൻെറ ഭാഗമായി നീക്കം ചെയ്ത ഓവുചാലുകളുടെ പഴയ സ്ളാബുകൾ റോഡിൽനിന്നും ഇതുവരെയായി മാറ്റിയില്ല. ചിലയിടങ്ങളിൽ റോഡിൽ കൂട്ടിയിട്ട സ്ളാബുകൾ അപ്രത്യക്ഷമായി തുടങ്ങി. തമിഴ് നാടോടികൾ പഴയ കോൺക്രീറ്റ് സ്ളാബുകൾ അടിച്ചുതക൪ത്ത് കമ്പി കടത്തികൊണ്ടുപോകുന്നത് പതിവാണത്രെ. സ്വന്തം ആവശ്യങ്ങൾക്ക് പലരും സ്ളാബുകൾ കൊണ്ടുപോകുന്നതായും പറയപ്പെടുന്നു.നഗരസഭയിലെ മിക്കയിടത്തും നടപ്പാതകളിൽ സ്ളാബുകൾ ഇല്ലാത്തത് വ്യാപകമാണ്. തുറന്നുകിടക്കുന്ന ഓവുചാലുകൾക്ക് ഇത്തരം സ്ളാബുകൾ പാകാൻ നഗരസഭയുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകുന്നില്ല. അതേസമയം, റോഡിൽ അലക്ഷ്യമായി കൂട്ടിയിട്ട് മാ൪ഗതടസ്സമുണ്ടാക്കുകയാണ്. ഇതിനു പുറമെ സ്വന്തം ആവശ്യങ്ങൾക്ക് വ്യക്തികൾക്ക് കടത്തിക്കൊണ്ടുപോകാൻ സൗകര്യമൊരുക്കുകയുമാണ്. ആയിരക്കണക്കിന് രൂപ വിലമതിക്കുന്ന സ്ളാബുകളാണ് നഗരസഭ അന്യാധീനമാക്കുന്നതെന്നാണ് ആക്ഷേപം.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 April 2012 10:26 AM GMT Updated On
date_range 2012-04-01T15:56:55+05:30നടപ്പാത നവീകരണം തുടങ്ങി
text_fieldsNext Story