Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 April 2012 3:49 PM IST Updated On
date_range 1 April 2012 3:49 PM ISTപൊലീസ് ജീപ്പിടിച്ച് വഴിയാത്രക്കാര്‍ക്ക് പരിക്ക്
text_fieldsbookmark_border
മാനന്തവാടി: പൊലീസ് ജീപ്പിടിച്ച് വഴിയാത്രക്കാ൪ക്ക് പരിക്കേറ്റു. എതിരെവന്ന കാറിൽ ഇടിച്ച് ജീപ്പ് തക൪ന്നു. ശനിയാഴ്ച രാവിലെ 11.30ഓടെ പോസ്റ്റോഫിസ് റോഡ് ജങ്ഷനിലാണ് അപകടം.
ഒഴക്കോടി അമൃത നിവാസിൽ സുരേഷ്ബാബു (50), പായോട് തൃപ്പൈകുളം സരള (33), പരിയാരംകുന്ന് പുത്തൻവീട് സ്നേഹ (പത്ത്) എന്നിവ൪ക്കാണ് പരിക്കേറ്റത്. ഇവ൪ക്ക് ജില്ലാ ആശുപത്രിയിൽ ചികിത്സ നൽകി.
മാനന്തവാടി ട്രാഫിക് യൂനിറ്റിൻെറ ജീപ്പാണ് അപകടത്തിൽപ്പെട്ടത്. ഇതിനിടെ എതിരെ വന്ന കോളയാട് സ്വദേശി സന്തോഷിൻെറ കാറിലും ജീപ്പ് ഇടിച്ചു. കാ൪ പൂ൪ണമായും തക൪ന്നു. ജീപ്പിൻെറ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകട കാരണമെന്ന് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
