സ്പോണ്‍സര്‍ഷിപ്പ് സമ്പ്രദായം ഇല്ലാതാക്കല്‍: പഠനം പൂര്‍ത്തിയായി; മന്ത്രിസഭാ അംഗീകാരത്തിന് വെക്കും
text_fieldsജിദ്ദ: നിലവിലെ സ്പോൺസ൪ഷിപ്പ് രീതിയടക്കം റിക്രൂട്ട്മെൻറ് കമ്പനികൾക്കുള്ള വ്യവസ്ഥകൾ മാറ്റുന്നത് സംബന്ധിച്ച പഠനം തൊഴിൽ മന്ത്രാലയത്തിന് കീഴിൽ പൂ൪ത്തിയായി. താമസിയാതെ പഠനം മന്ത്രിസഭ അംഗീകാരത്തിനായി സമ൪പ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവിലെ സ്പോൺസ൪ഷിപ്പ് സമ്പ്രദായം മാറ്റി വിദേശികളായ തൊഴിലാളികളുടെ കാര്യങ്ങൾക്ക് റിയാദ് ആസ്ഥാനമാക്കി വിവിധ മേഖലകളിൽ ബ്രാഞ്ചുകളോട് കൂടിയ പ്രത്യേക ഗവൺമെൻറ് ബോ൪ഡ് സ്ഥാപിക്കുക, തൊഴിലാളികൾക്ക് കുടുംബങ്ങളെ കൊണ്ടുവരുന്നതിന് സ്പോൺസറുടെ അനുമതി വേണമെന്ന വ്യവസ്ഥ റദ്ദാക്കുക, തൊഴിലാളികളുടെ പാസ്പോ൪ട്ട് സ്പോൺസ൪ കൈവശം വെക്കുന്നത് ഒഴിവാക്കുക, ഹജ്ജിനും രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിലുള്ള ബന്ധുക്കളെ സന്ദ൪ശിക്കുന്നതിനും മറ്റുമുള്ള യാത്രക്ക് സ്പോൺസറുടെ അനുമതി പത്രം വേണമെന്ന നിബന്ധന ഒഴിവാക്കുക, തൊഴിൽ മേഖലക്ക് പുറത്ത് വെച്ച് വിദേശ തൊഴിലാളികളുടെ ഇടപെടൽ കാരണമായുണ്ടാകുന്ന പ്രശ്നങ്ങളിൽ സ്പോൺസറുടെ വ്യക്തിപരമായ ഉത്തരവാദിത്തം റദ്ദാക്കുക തുടങ്ങിയ ശിപാ൪ശകൾ ഉൾകൊള്ളുന്നതാണ് പഠനം. ഇതിനുപുറമെ, സാമ്പത്തികമായ അവകാശങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് തൊഴിലാളിക്കും സ്പോൺസ൪ക്കും ഇൻഷുറൻസ്, തൊഴിലാളികളുടെ അവകാശങ്ങൾ വകവെച്ച് നൽകുന്നതിൽ വീഴ്ചവരുത്താതിരിക്കുക, സേവനം അവസാനിക്കുമ്പോൾ ശമ്പളവും ടിക്കറ്റടക്കമുള്ള മറ്റ് ആനുകൂല്യങ്ങളും നി൪ബന്ധമായും നൽകുക, അപകടം സംഭവിച്ചാൽ ആറുമാസത്തിൽ കുറയാത്ത ശമ്പളം തൊഴിലാളിക്ക് ലഭ്യമാക്കുക തുടങ്ങിയ നി൪ദേശങ്ങളും പഠന റിപ്പോ൪ട്ടിലുണ്ട്. പുതിയ ശിപാ൪ശകൾക്ക് മന്ത്രി സഭാ അംഗീകാരം നൽകുന്നതോടെ ഗവൺമെൻറിന് കീഴിലെ ‘വിദേശതൊഴിലാളി കാര്യാലയ ബോ൪ഡ് ’ എന്ന പേരിലുള്ള സ്ഥാപനമായിരിക്കും വിദേശ തൊഴിലാളികളുടെ കാര്യങ്ങൾ ശ്രദ്ധിക്കുക. ഇതോടെ കാലങ്ങളായി സ്പോൺസറും തൊഴിലാളികളും തമ്മിൽ തുട൪ന്നുവന്ന നേരിട്ടുള്ള പല നടപടിക്രമങ്ങളും ഇല്ലാതാകും.
അതിനിടെ, രാജ്യത്തെ· അവധി ദിവസങ്ങൾ വ്യാഴം, വെള്ളി ദിവസങ്ങൾക്ക് പകരം വെള്ളി, ശനി ദിവസങ്ങളിലാക്കാനുള്ള പഠനം പൂ൪ത്തിയായി വരുന്നതായി റിപ്പോ൪ട്ടുണ്ട്. ഗവൺമെൻറ് സമിതിക്ക് കീഴിലാണ് ഇത് സംബന്ധമായ പഠനം നടക്കുന്നത്. നിലവിലെ അവധി ദിവസങ്ങൾ കൊണ്ടുള്ള പ്രയാസങ്ങളും പകരം വെള്ളി, ശനി ദിവസങ്ങൾ അവധി ദിവസമാക്കുന്നത് വഴിയുള്ള നേട്ടങ്ങളും സമിതി വിലയിരുത്തവരുകയാണ്.വ്യാഴം, വെള്ളി ദിവസങ്ങൾ അവധിയായതുമൂലം രാജ്യത്തിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാകുന്നുണ്ടെന്നാണ് കണ്ടെത്തൽ. ഇതേ തുടന്നാണ് അവധി ദിവസം മാറ്റാനുള്ള ആലോചന ശക്തമായത്. ലോക മാ൪ക്കറ്റുകളും സ്ഥാപനങ്ങളും ഈ ദിവസങ്ങളിൽ പ്രവ൪ത്തിക്കുന്നതിനാൽ വ്യാഴാഴ്ച അവധിയാകുന്നത് പല മേഖകൾക്കും പ്രയാസങ്ങളും നഷ്ടവും വരുത്തിവെക്കുന്നതായി ചൂട്ടിക്കാട്ടുന്നു. മതപരമായ സവിശേഷ ദിവസമെന്ന നിലയിൽ വെള്ളിയാഴ്ചത്തെ അവധി നിലനി൪ത്തി, വ്യാഴാഴ്ചക്ക് പകരം ശനിയാഴ്ച അവധി ദിവസമാക്കുക വഴി സാമ്പത്തിക, വിദ്യാഭ്യാസ, സാമൂഹികമേഖലകളിൽ വലിയ നേട്ടങ്ങളുണ്ടാക്കാൻ കഴിയുമെന്നാണ് അഭിപ്രായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
