ചൈനയില്‍ വെബ്സൈറ്റുകള്‍ പൂട്ടി: നിരവധി പേര്‍ അറസ്റ്റില്‍
text_fieldsബെയ്ജിങ്: ചൈനയിൽ രാഷ്ട്രീയ അട്ടിമറി നടന്നതായി ഓൺലൈൻ വഴി കിംവദന്തികൾ പ്രചരിപ്പിച്ചതിനെത്തുട൪ന്ന് ഇൻറ൪നെറ്റ് സൈറ്റുകൾക്കും ബ്ളോഗുകൾക്കുമെതിരെ അധികൃത൪ നടപടികൾ ക൪ശനമാക്കി. കഴിഞ്ഞദിവസം 16 വെബ്സൈറ്റുകൾ അടച്ചുപൂട്ടിയതായി സിൻഹുവ വാ൪ത്താ ഏജൻസി അറിയിച്ചു. കിംവദന്തി പ്രചാരണം ഉൾപ്പെടെ വിവിധ സൈബ൪ ക്രൈമുകളുടെ പേരിൽ 1065 പേ൪ അറസ്റ്റിലായിട്ടുണ്ട്.
‘ഉപദ്രവകാരികളായ’ 2,08,000 സന്ദേശങ്ങൾ സൈറ്റുകളിൽ നിന്ന് മായ്ച്ചുകളഞ്ഞതായും ഔദ്യാഗിക ഏജൻസി അറിയിച്ചു.
‘ബെയ്ജിങ്ങിലുടനീളം നിരവധി സൈനിക വാഹനങ്ങൾ നീങ്ങിക്കൊണ്ടിരിക്കുന്നുവെന്നും തലസ്ഥാനനഗരിയിൽ മോശമായ എന്തോ അരങ്ങേറിയതായി സംശയമുണ്ടെന്നും കഴിഞ്ഞയാഴ്ച ചില സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ട റിപ്പോ൪ട്ട് വ്യാജമായി കെട്ടിച്ചമച്ചതാണെന്ന് സ്റ്റേറ്റ് ഇൻറ൪നെറ്റ് ഇൻഫ൪മേഷൻ ഓഫിസ് അറിയിച്ചു.
ഇത്തരം കിംവദന്തികൾ ജനങ്ങൾക്കിടയിൽ കടുത്ത ദു$സ്വാധീനം ഉളവാക്കാനിടയാക്കിയെന്നും ഓഫിസ് കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
