ദലൈലാമ അക്രമത്തിന് പ്രേരിപ്പിക്കുന്നു - ചൈനീസ് പത്രം
text_fieldsബെയ്ജിങ്: സ്വാതന്ത്ര്യ പോരാട്ടങ്ങളുടെ പേരിൽ തിബത്തൻ ആത്മീയനേതാവ് ദലൈലാമ അക്രമങ്ങൾക്ക് പ്രേരണനൽകുന്നുവെന്ന് ചൈനീസ് പത്രം. തീ കൊളുത്തി ആത്മഹത്യകൾ ഇതിൻെറ ഭാഗമാണെന്നും ഇത് സാമൂഹികസ്ഥിരതക്ക് ഭീഷണിയാണെന്നും പത്രം കുറ്റപ്പെടുത്തി.
തിബത്തൻ സംസ്കാരം സംരക്ഷിക്കുന്നുവെന്നതിൻെറ മറവിൽ പൗരന്മാരിൽ തീവ്രനിലപാടുകൾ കുത്തിവെക്കുകയാണ് ദലൈലാമയുടെ വിഭാഗീയസംഘം ചെയ്യുന്നത്. ഇത്തരം പ്രവൃത്തികൾ ബുദ്ധമതത്തിൻെറ അടിസ്ഥാന ആശയങ്ങളെ തകിടം മറിക്കും. ഇത് സാമൂഹിക-മതപുരോഗതിക്ക് തടസ്സമാണ്. അഹിംസയുടെ വക്താവും തിബത്തിലെ ആത്മീയനേതാവുമായി സ്വയം പ്രഖ്യാപിക്കുന്ന ദലൈലാമ അക്രമസംഭവങ്ങൾക്ക് തടയിടാൻ ശ്രമിക്കുന്നില്ല. ഇത്തരക്കാ൪ക്ക് വീര പരിവേഷം നൽകി പ്രോത്സാഹനം നൽകുകയാണ് ചെയ്യുന്നത്- പത്രം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
