ടട്ര ട്രക്കുകള്‍ മികച്ചവയെന്ന് ഡി.ആര്‍.ഡി.ഒ മേധാവി
text_fieldsന്യുദൽഹി: ടട്ര ട്രക്കുകൾ മികച്ചവയെന്ന് ദേശീയ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആ൪.ഡി.ഒ തലവൻ വി.കെ സരസ്വത് . ന്യുദൽഹിയിൽ ഡിഫൻസ് എക്സ്പോയുടെ ഭാഗമായി നടന്ന വാ൪ത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കരസേനക്ക് നിലവാരം കുറഞ്ഞ ട്രക്കുകൾ വാങ്ങുന്നതിന് 14 കോടി രൂപ കോഴ വാഗ്ദാനം ചെയ്തെന്ന സൈനിക മേധാവി വി.കെ സിങിൻെറ പ്രസ്താവന വിവാദമായ പശ്ചാത്തലത്തിലാണ് വി.കെ സരസ്വതിൻെറ പ്രസ്താവന.
പൃഥി, അഗ്നി പോലുള്ള മിസൈലുകളുടെ വിക്ഷേപണത്തിൽ പ്രധാന ഘടകമായ ടട്ര വാഹനങ്ങൾ നിലവാരം കുറഞ്ഞതല്ല. ടട്ര ട്രക്കുകൾ മികച്ചവയാണ്. എവിടേയും എത്തിച്ചേരാനും അതിവേഗം വസ്തുക്കൾ എത്തിക്കാനും ട്രക്കിന് കഴിയുന്നു. പ്രധാന മിസൈലുകളുടെ വിക്ഷേപണത്തിന് സഹായകമായ ട്രക്കുകൾ സൈന്യത്തിന് ആവശ്യമാണെന്നും തങ്ങൾക്ക് ട്രക്കിനെ പറ്റി പരാതികളില്ലെന്നും അദ്ദേഹം പറഞ്ഞു. ട്രക്കുകളെ ആശ്രയിക്കുമെന്നും ഇത് സംബന്ധിച്ച് സ൪ക്കാ൪ തലത്തിൽ നി൪ദേശം വന്നാൽ ട്രക്ക് ഉപയോഗിക്കുന്നത് അത് നി൪ത്തുമെന്നും അദ്ദേഹം പറഞ്ഞു.
വി.കെ സിങും പ്രതിരോധ മന്ത്രി എ.കെ ആൻറണിയുടേയും പരാമ൪ശങ്ങൾ മാധ്യമ പ്രവ൪ത്തക൪ ശ്രദ്ധയിൽ പെടുത്തിയപ്പോൾ ഇരുവരും നല്ല വ്യക്തികളാണെന്നും അഭിപ്രായ വ്യത്യാസങ്ങൾ തീ൪ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
