പണം നല്‍കാതെ കരാറുകാരന്‍ വഞ്ചിച്ചതായി പരാതി
text_fieldsമനാമ: വെയ൪ ഹൗസിൻെറ നി൪മാണത്തിന് കരാ൪ പ്രകാരം നൽകാനുള്ള പണം നൽകാതെ കരാറുകാരൻ മലയാളിയെ വഞ്ചിച്ചതായി പരാതി. സൽമാബാദിൽ ഹിബ എഞ്ചിനിയറിങ് എന്ന സ്ഥാപനം നടത്തുന്ന പത്തനംതിട്ട സ്വദേശിയായ സൈനുൽ ആബിദീനാണ് തമിഴ്നാട് സ്വദേശിയായ കരാറുകാരനെതിരെ പരാതിയുമായി ഇന്ത്യൻ എംബസിയുടെ ഓപൺ ഹൗസിൽ എത്തിയത്. പണി പൂ൪ത്തീകരിച്ചപ്പോൾ തനിക്ക് ലഭിക്കാനുള്ള 21500 ദിനാ൪ നൽകാതെ കരാറുകാരൻ വഞ്ചിച്ചതായാണ് ഇയാളുടെ പരാതി. ഇതുസംബന്ധിച്ച് നിയമ നടപടി സ്വീകരിക്കാൻ ഓപൺ ഹൗസിൽ എംബസിയുടെ വക്കീലിന് നി൪ദേശം നൽകി.
29000 ദിനാറിനാണ് സൈനുൽ ആബിദീൻ വെയ൪ ഹൗസിൻെറ നി൪മാണം സബ് കോൺട്രാക്ട് എടുത്തത്. മുൻകൂറായി 7500 ദിനാ൪ കരാറുകാരൻ ഇയാൾക്ക് നൽകിയിരുന്നു. ശേഷിക്കുന്ന തുകയിൽ 13000 ദിനാറിൻെറ ചെക്കാണ് നൽകിയത്. എത്രയും വേഗം പണി തീ൪ത്താൽ മുഴുവൻ തുകയും നൽകാമെന്ന് പറഞ്ഞതിൻെറ അടിസ്ഥാനത്തിൽ കഴിഞ്ഞ ഒക്ടോബറിൽ അതിവേഗം പണി പൂ൪ത്തിയാക്കി. തുട൪ന്ന് ഒക്ടോബ൪ 25ന് സമ൪പിക്കാൻ നൽകിയിരുന്ന കരാറുകാരൻെറ ഭാര്യയുടെ പേരിൽ നൽകിയ ചെക്ക് ബാങ്കിൽ സമ൪പിച്ചപ്പോൾ പണം ഇല്ലെന്ന് പറഞ്ഞ് മടങ്ങി. ഇക്കാര്യം പറഞ്ഞപ്പോൾ രണ്ടാഴ്ചക്കകം മുഴുവൻ തുകയും നൽകുമെന്ന് വാക്കുനൽകി. പിന്നീട് സമീപിച്ചപ്പോൾ പല കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നുവെന്ന് സൈനുൽ ആബിദീൻ പറഞ്ഞു. ഇതിനിടെ കരാറുകാരൻ തൻെറ ഭാര്യയെ നാട്ടിലേക്ക് അയച്ചത്രെ. സൽമാബാദിലുള്ള ഇയാളുടെ സ്ഥാപനം ഇപ്പോഴും പ്രവ൪ത്തിക്കുന്നുണ്ട്.
പലരിൽനിന്ന് പലിശക്ക് കടം വാങ്ങിയാണ് സൈനുൽ ആബിദീൻ വെയ൪ ഹൗസിൻെറ പണി പൂ൪ത്തീയാക്കിയത്. ഇപ്പോൾ സാധനങ്ങൾ വാങ്ങിയ ഷോപ്പുകാരെല്ലാം പണത്തിനായി പിന്നാലെ നടക്കുകയാണ്. ഇവരുടെ കടം വീട്ടാനാകാതെ പ്രയാസപ്പെടുമ്പോൾ തന്നെ ജോലിക്കാ൪ക്ക് നൽകാനുള്ള കൂലിയും നൽകാൻ ബാക്കിയുണ്ട്. പ്രതിസന്ധി തരണം ചെയ്യാനാകാതെ പ്രയാസപ്പെട്ടിരിക്കുമ്പോഴാണ് ഓപൺ ഹൗസ് നടക്കുന്ന വിവരം അറിയുന്നതും അവിടെ പരാതിയുമായി എത്തുന്നതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
