Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightമിയാമി ഓപണ്‍ പേസ്...

മിയാമി ഓപണ്‍ പേസ് സഖ്യം ഫൈനലില്‍

text_fields
bookmark_border
മിയാമി ഓപണ്‍ പേസ് സഖ്യം ഫൈനലില്‍
cancel

മിയാമി: ഇന്ത്യയുടെ ലിയാണ്ട൪ പേസ്-ചെക് റിപ്പബ്ളിക്കിൻെറ റഡാക് സ്റ്റെപാനക് സഖ്യം മിയാമി ഓപൺ ടെന്നിസിൻെറ ഡബ്ൾസ് ഫൈനലിൽ. സെമിയിൽ ടോപ് സീഡ് അമേരിക്കയുടെ മൈക് ബ്രയാൻ-ബോബ് ബ്രയാൻ സഹോദരങ്ങളെ തോൽപിച്ചാണ് ഇന്തോ-ചെക് സഖ്യം കലാശപോരാട്ടത്തിന് ഇടം നേടിയത്. സ്കോ൪: 6-4, 6-4. അതേസമയം, മഹേഷ് ഭൂപതി-രോഹൻ ബൊപ്പണ്ണ സഖ്യം തോറ്റ് പുറത്തായതോടെ ഇന്ത്യൻ ഫൈനലെന്ന സ്വപ്നം പാതിവഴിയിൽ വീണുടഞ്ഞു. സെമിയിൽ രണ്ടാം സീഡ് ബെലറൂസിൻെറ മാക്സ് മി൪നി-കാനഡയുടെ ഡാനിയൽ നെസ്റ്റ൪ സഖ്യമാണ് ഭൂപതി-ബൊപ്പണ്ണ കൂട്ടുകെട്ടിനെ കീഴടക്കിയത്. സ്കോ൪: 2-6, 4-6.

ആസ്ട്രേലിയൻ ഓപണിലും അമേരിക്കൻ ഇരട്ടകളെ കീഴടക്കി പേസ്-സ്റ്റെപാനക് സഖ്യം കരുത്ത് തെളിയിച്ചിരുന്നു. മികച്ച ഫോമിലുള്ള ഇന്തോ-ചെക് സഖ്യം ഒരു സെറ്റ് പോലും കീഴടങ്ങാതെയാണ് ടൂ൪ണമെൻറിൻെറ ഫൈനൽ വരെയെത്തിയത്. ഫൈനലിൽ മി൪നി-നെസ്റ്റ സഖ്യത്തെ നേരിടും.
വനിതാ വിഭാഗം സിംഗ്ൾസ് ഫൈനലിൽ റഷ്യയുടെ മരിയ ഷറപോവയും പോളണ്ടിൻെറ അഗ്നസ്ക റുഡ്വാൻസ്കയും തമ്മിൽ ഏറ്റുമുട്ടും. സെമിയിൽ നാലാം സീഡ് കരോലിൻ വോസ്നിയാകിയെ തോൽപിച്ചാണ് ഷറപോവ ഫൈനലിൽ പ്രവേശിച്ചത്. സ്കോ൪: 4-6, 6-2, 6-4. രണ്ടാം സെമിയിൽ ഇറ്റലിയുടെ മരിയൻ ബ൪തോളിയെ 6-4, 6-2 എന്ന സ്കോറിന് തോൽപിച്ചാണ് റുഡ്വാൻസ്ക ഫൈനലിൽ ഇടം നേടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story