സ്പെയിന്‍ ബജറ്റില്‍ 2700 കോടി യൂറോ വെട്ടിക്കുറച്ചു
text_fieldsമഡ്രിഡ്: ക൪ക്കശ സാമ്പത്തിക നടപടികൾ നടപ്പാക്കുന്നതിൻെറ ഭാഗമായി സ്പെയിൻ ഇക്കൊല്ലത്തെ ബജറ്റ് വിഹിതത്തിൽ 2700 കോടി യൂറോ (3600 കോടി ഡോള൪) വെട്ടിക്കുറച്ചു. പൊതുമേഖലയിലെ തൊഴിലാളികളുടെ ശമ്പളം ഉൾപ്പെടെയുള്ളവയാണ് വെള്ളിയാഴ്ച വെട്ടിക്കുറച്ചത്.
ജനക്ഷേമ പദ്ധതികൾ വെട്ടിക്കുറച്ച് സാമ്പത്തിക നടപടികൾ നടപ്പാക്കാനുള്ള സ൪ക്കാ൪ നയത്തിനെതിരെ ട്രേഡ് യൂനിയനുകൾ ആഹ്വാനം ചെയ്ത പണിമുടക്കിൽ രാജ്യത്ത് വ്യാഴാഴ്ച ജനജീവിതം സ്തംഭിച്ചിരുന്നു.
വെള്ളിയാഴ്ച കൊണ്ടുവന്ന പുതിയ ബജറ്റിൽ ജീവനക്കാരുടെ ശമ്പളം 16.9 ശതമാനമാണ് വെട്ടിക്കുറച്ചത്. വകുപ്പുതല ബജറ്റ് വിഹിതവും ഗണ്യമായി കുറച്ചിട്ടുണ്ട്. രാജ്യം കടുത്ത പ്രതിസന്ധിയിലൂടെയാണ് നീങ്ങുന്നതെന്നും കടുത്ത നടപടികൾ അനിവാര്യമാണെന്നും ഉപപ്രധാനമന്ത്രി സൊരായ സായെൻസ് ഡി സാന്തമരിയ വ്യക്തമാക്കി.
നികുതി വ൪ധിപ്പിക്കൽ, തൊഴിലാളികളുടെ അവകാശങ്ങൾ കുറക്കൽ, ക്ഷേമഫണ്ട് വെട്ടിച്ചുരുക്കൽ തുടങ്ങിയ നടപടികൾക്കെതിരെ പ്രധാനമന്ത്രി മരിയാനോ രജോയിക്കെതിരെ സ്പെയിനിൽ പ്രതിഷേധം ഉയരുകയാണ്. പൊലീസുമായി ഏറ്റുമുട്ടിയതിനെ തുട൪ന്ന് വ്യാഴാഴ്ച 58 പേരെ അറസ്റ്റ് ചെയ്തിരുന്നു. തൊഴിലാളികളെ ആനുകൂല്യം നൽകാതെ പിരിച്ചുവിടാവുന്ന രീതിയിൽ ഫെബ്രുവരിയിൽ രാജ്യത്ത് നിയമം കൊണ്ടുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
